iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Crime News: നാഗർകോവിലിൽ ട്രെയിനിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; ബലാത്സംഗം ചെയ്ത് കൊന്നു, 31കാരൻ പിടിയിൽ

National

ബലാത്സംഗം ചെയ്ത് മർദ്ദിച്ച് കൊലപ്പെടുത്തി ട്രെയിനിൻറെ കോച്ചിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

ചെന്നൈ: ട്രെയിനിൻറെ കോച്ചിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. നാഗർകോവിൽ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൻറെ കോച്ചിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് മർദ്ദിച്ച് കൊലപ്പെടുത്തി ട്രെയിനിൻറെ കോച്ചിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കന്യാകുമാരി ചെമ്പകരാമൻപുത്തൂർ സ്വദേശി അയ്യപ്പനെ (31) പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാല് ദിവസത്തിന് ശേഷമാണ് സംഭവത്തിൽ അറസ്റ്റുണ്ടായിരിക്കുന്നത്. നവംബർ 18ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.