Ketu Gochar: കേതുവിന്റെ രാശിമാറ്റം ഡിസംബർ മുതൽ ഇവർക്ക് വച്ചടി വച്ചടി കയറ്റം, നിങ്ങളും ഉണ്ടോ?
Ketu Gochar 2026: 18 വർഷങ്ങൾക്ക് ശേഷം നിഴൽ ഗ്രഹം എന്നറിയപ്പെടുന്ന കേതു കർക്കടകത്തിലേക്ക് പ്രവേശിക്കും.
)
Ketu Transit 2026: ജ്യോതിഷത്തിൽ കേതുവിനെ പൊതുവെ നിഗൂഢവും ആത്മീയവുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഇത് പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരകനായ ഒരു ഗ്രഹം കൂടിയാണ്.
കേതു നിലവിൽ ചിങ്ങ രാശിയിലാണ്. ഇനി 18 വർഷങ്ങൾക്ക് ശേഷം ഡിസംബർ 05 ന് കർക്കടക രാശിയിലേക്ക് ചേക്കേറും. ഇവിടെ കേതു ഏകദേശം 566 ദിവസം ഉണ്ടാകും അതായത് ജൂൺ 23 2028 വരെ ഈ രാശിയിൽ തുടരും.
കേതു കർക്കടകത്തിലേക്ക് കടക്കുമ്പോൾ അത് മനസിനും വിഒരുകാരിക ജീവിതത്തിലും വലിയ സ്വാധീനം നൽകും എന്നാണ് ജ്യോതിഷികൾ പറയുന്നത്. ചിലർക്ക് ഈ സമയം നേട്ടങ്ങളുടെ കാലമായിരിക്കും എന്നാൽ മറ്റു ചിലർക്ക് പ്രശനങ്ങളും ഉണ്ടാകും. കർക്കടകത്തിൽ അധിപൻ ചന്ദ്രനാണ്. ചന്ദ്രനെ മാസ്സീക സമാധാനത്തിന്റെ കാരകനായിട്ടാണ് കണക്കാക്കുന്നത്.
കേതുവിന്റെ കർക്കടക രാശിയിലേക്കുള്ള പ്രവേശനത്തിലൂടെ നേട്ടങ്ങൾ കൊയ്യുന്നത് ഇവരാണ്…
മേടം (Aries): കേതുവിന്റെ ഈ മാറ്റം ഇവർക്ക് നൽകും പ്രമോഷൻ, സാമ്പത്തിക ശ്രമങ്ങൾ വിജയിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ജോലികൾ പൂർത്തിയാകും, ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.
ചിങ്ങം (Leo): കേതുവിന്റെ സംക്രമണം ഇവർക്ക് നേട്ടങ്ങൾ നൽകും. കരിയറിൽ വിജയം, പുതിയ ജോലി, പ്രമോഷൻ, ജോലി സമ്മർദ്ദം കുറയും, മാനസിക സമാധാനം എന്നിവയുണ്ടാകും.
കന്നി (Virgo): ഇവർക്ക് ഇതിലൂടെ സാമ്പത്തിക നേട്ടങ്ങളൂം പുതിയ വരുമാന അവസരങ്ങളും അനുഭവപ്പെടാം. കോടതി ക്വേസുകളിൽ വിജയത്തിന്റെ സൂചന, മുടങ്ങിക്കിടക്കുന്ന ജോലികൾക്ക് ആക്കം കൂടും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും.
വൃശ്ചികം (Scorpio): ഇന്നിവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. കരിയർ ബിസിനസ് വളർച്ച എന്നിവ ഈ സമയത്ത് സാധ്യമാണ്. ആത്മവിശ്വാസം വർധിക്കും, ജോലിയിൽ നേട്ടം, ലക്ഷ്യങ്ങൾ കിവാരിക്കും എളുപ്പമാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മീനം (Pisces): ഇന്നിവർക്ക് പുതിയ നേട്ടങ്ങളോ ജോലിയിൽ വിജയമോ കൈവരിക്കാൻ കഴിയും. ബിസിനസുകാർക്ക് പുതിയ കരാർ ലഭിക്കും, പുതിയ വരുമാന സ്രോതസുകൾ തെളിയും, കുടുംബ ബന്ധങ്ങളിൽ വ്യക്തത ഉണ്ടാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)

)
)
)
)
)
)
)
)