Gajakesari Yoga 2026: ഒക്ടോബർ നാലിന് ഗജകേസരി യോഗം; ഈ മൂന്ന് രാശിക്കാരെ കാത്തിരിക്കുന്നത് വൻ ഭാഗ്യം
അറിവ്, സാമ്പത്തികം, തൊഴിൽ പുരോഗതി, പ്രശസ്തി എന്നിവ നൽകുന്നതാണ് ഗജകേസരി രാജയോഗം.
)
ജ്യോതിഷപ്രകാരം ഒക്ടോബർ നാലിന് അപൂർവ്വവും ശുഭകരവുമായ ഗജകേസരി യോഗം രൂപപ്പെടുകയാണ്. വ്യാഴവും ചന്ദ്രനും ഒരുമിച്ച് കർക്കടക രാശിയിൽ സംക്രമിക്കുന്നതോടെയാണ് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള ഗജകേസരി യോഗം സൃഷ്ടിക്കപ്പെടുന്നത്.
കർക്കിടകത്തിൽ നേരത്തെ തന്നെ നിലനിൽക്കുന്ന വ്യാഴത്തിലേക്ക് ഒക്ടോബർ നാലിന് ചന്ദ്രൻ കൂടി പ്രവേശിക്കുന്നതോടെ ആരംഭിക്കുന്ന ഈ ശുഭയോഗം ഒക്ടോബർ ആറിന് രാത്രി 10.17 വരെ നിലനിൽക്കും. അതിന് ശേഷം ചന്ദ്രൻ ചിങ്ങം രാശിയിലേക്ക് മാറും.
അറിവ്, സാമ്പത്തിക വളർച്ച, തൊഴിൽപരമായ പുരോഗതി, പ്രശസ്തി എന്നിവ നൽകുന്നതാണ് ഗജകേസരി രാജയോഗം. ഈ അപൂർവ്വ സംയോഗം എല്ലാ രാശിക്കാരെയും വിവിധ രീതിയിൽ സ്വാധീനിക്കുമെങ്കിലും പ്രധാനമായും മൂന്ന് രാശിക്കാർക്ക് ഇത് വൻ ഭാഗ്യവും ജീവിതത്തൽ പ്രകടമായ നേട്ടങ്ങളും സമ്മാനിക്കും.
തുലാം
ഗജകേസരി യോഗം തുലാം രാശിക്കാരുടെ പത്താം ഭാവത്തിലാണ് സംഭവിക്കുന്നത്. തൽഫലമായി ജോലി സ്ഥലത്ത് പുതിയ സ്ഥാനമാനങ്ങളും ഉത്തരവാദിത്തങ്ങളും ലഭിക്കാൻ സാധ്യതയേറെയാണ്. ഏറ്റെടുക്കുന്ന ഏത് കാര്യവും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.
മകരം
മകരം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് വ്യാഴ-ചന്ദ്ര സംയോജനം നടക്കുന്നത്. കരിയറിൽ മികച്ച നേട്ടങ്ങളും തൊഴിൽപരമായ പുതിയ അവസരങ്ങളും ഇവരെ തേടിയെത്തും. ബിസിനസുകാർക്ക് ലാഭകരമായ പുതിയ കരാറുകളിൽ ഏർപ്പെടാനാകും. പുതിയ വരുമാന സ്രോതസുകൾ തുറക്കപ്പെടുന്നത് സാമ്പത്തിക നില മെച്ചപ്പെടുത്തും.
കുംഭം
കുംഭം രാശിക്കാരുടെ ആറാം ഭാവത്തിൽ രൂപപ്പെടുന്ന ഗജകേസരി യോഗം ഔദ്യോഗിക മേഖലയിൽ വലിയ പുരോഗതി കൊണ്ടുവരും. സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരങ്ങളും അധിക ചുമതലകളും ജോലിസ്ഥലത്ത് ലഭിക്കും. വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കുമെങ്കിലും പഠനത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)