Ganesh Chaturthi 2026: വിനായക ചതുർത്ഥി ദിനത്തിൽ ഇക്കാര്യങ്ങൾ അബദ്ധത്തിൽ പോലും ചെയ്യരുത്! ഫലം ദോഷം
)
ഗണേശ ചതുർത്ഥി ദിനത്തിൽ ഗണപതിയുടെ വിഗ്രഹം വീട്ടിൽ പ്രതിഷ്ഠിച്ച് പൂജകളും ചടങ്ങുകളും നടത്തുന്നത് പ്രധാനമാണ്. ഗണേശ ചതുർത്ഥി ദിനം പ്രാർഥനകളുടെയും ആരതികളുടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷമായിരിക്കും.
പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഗണേശോത്സവം അവസാനിക്കുന്നത് വരെ പൂജാസ്ഥലവും വീടും വളരെ ശുദ്ധമായി പരിപാലിക്കണം. ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന വേളയിൽ ഭക്തിയോടെ പാലിക്കേണ്ട കാര്യങ്ങളും അതേ സമയം ഒഴിവാക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് അറിയാം.
ഈ വർഷം സെപ്തംബർ 14 തിങ്കളാഴ്ചയാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ഭക്തജനങ്ങൾ ഗണപതി വിഗ്രഹങ്ങൾ വീടുകളിലും പന്തലുകളിലും ആനയിച്ച് സ്ഥാപന പൂജ നടത്തുന്നത്. മധ്യാഹ്ന പൂജയ്ക്കുള്ള മുഹൂർത്തം രാവിലെ 11.02 മുതൽ ഉച്ചയ്ക്ക് 01.31 വരെയാണ്. പ്രാദേശിക പഞ്ചാംഗങ്ങൾക്ക് അനുസരിച്ച് ഈ സമയത്തിൽ ചില മാറ്റങ്ങളുണ്ടാകാം. പൂജാ സമയം പഞ്ചാംഗം പരിശോധിച്ച് ഉറപ്പുവരുത്തണം. സെപ്തംബർ 25 വെള്ളിയാഴ്ചയാണ് വിഗ്രഹനിമജ്ജനം നടക്കുക.
സ്ഥാപന പൂജയ്ക്ക് ശേഷം ചെയ്യേണ്ട കാര്യങ്ങൾ
പൂജാസ്ഥാനം ശുചിയായി സൂക്ഷിക്കുക: വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പൂക്കൾ, കറുകപ്പുല്ല്, പഴങ്ങൾ എന്നിവ അർപ്പിക്കുകയും ദീപം തെളിയിക്കുകയും ചെയ്യുക.
നിത്യപൂജയും ആരതിയും: ഗണേശോത്സവ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും കൃത്യമായി പൂജയും ആരതിയും നടത്തുക. ഗണപതി മന്ത്രങ്ങൾ ജപിക്കുന്നത് വിഘ്ന നിവാരണത്തിന് ഉത്തമമാണ്.
നൈവേദ്യം അർപ്പിക്കൽ: ഭഗവാന് പ്രിയപ്പെട്ട മോദകം, ലഡ്ഡു, പഴങ്ങൾ എന്നിവ വീട്ടിൽ തയ്യാറാക്കി ഭഗവാന് നിവേദിക്കുക. പൂജയ്ക്ക് ശേഷം ഇത് കുടുബാംഗങ്ങൾക്കും ബന്ധുജനങ്ങൾക്കും ഭക്തർക്കും പ്രസാദമായി നൽകാം.
ഭക്തിനിർഭരമായ അന്തരീക്ഷം: വീട്ടിൽ ഭജന, ധ്യാനം, പുരാണ കഥകൾ എന്നിവയ്ക്കായി സമയം കണ്ടെത്തുക. ഇത്തരം ആത്മീയ കാര്യങ്ങളിൽ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുക.
സ്ഥാപന പൂജയ്ക്ക് ശേഷം ഒഴിവാക്കേണ്ട കാര്യങ്ങൾ
വിഗ്രഹം തനിച്ചാക്കരുത്: പൂജ നടത്തുന്ന ദിവസങ്ങളിൽ വിഗ്രഹം സ്ഥിതി ചെയ്യുന്ന വീട് ദീർഘനേരം അടച്ചിടാനോ ആരുമില്ലാതിരിക്കാനോ പാടില്ല. അത്യാവശ്യഘട്ടങ്ങളിൽ വീട്ടിലെ ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
അഴുക്കും മാലിന്യങ്ങളും പാടില്ല: വാടിയ പൂക്കൾ, പഴയ അർച്ചന ദ്രവ്യങ്ങൾ, പഴകിയ ഭക്ഷണസാധനങ്ങൾ എന്നിവ പൂജാമുറിയിൽ വയ്ക്കരുത്. ഇവ കൃത്യസമയത്ത് മാറ്റി ശുദ്ധിയാക്കുക.
മദ്യം, മത്സ്യം, മാംസം എന്നിവ ഉപേക്ഷിക്കുക: ഈ ദിവസങ്ങളിൽ പൂർണമായും സാത്വിക ഭക്ഷണം മാത്രം കഴിക്കുക. മദ്യം, മാംസം, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്.
പ്രസാദത്തോടും വിഗ്രഹത്തോടും അനാദരവ് പാടില്ല: വിഗ്രഹത്തിൽ അനാവശ്യമായി സ്പർശിക്കുകയോ അനാദരവോടെ പെരുമാറുകയോ ചെയ്യരുത്. അർപ്പിച്ച പ്രസാദം പാഴാക്കി കളയാതെ ഭക്തിയോടെ സ്വീകരിക്കണം.
കലഹങ്ങളും വിദ്വേഷങ്ങളും ഒഴിവാക്കുക: സന്തോഷത്തിൻറെയും സമാധാനത്തിൻറെയും ഉത്സവമായതിനാൽ ഈ ദിവസങ്ങളിൽ വീട്ടിൽ തർക്കങ്ങൾ, കലഹം, മറ്റ് നിഷേധാത്മക പെരുമാറ്റങ്ങൾ എന്നിവ ഉണ്ടാകരുത്. പൂർണമായി ഐക്യത്തോടെ കഴിയുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)