Ganesh Chaturthi 2026: ഗണേശ ചതുർത്ഥിക്ക് വിഗ്രഹം വാങ്ങുമ്പോൾ ഇവ ശ്രദ്ധിക്കണം, അറിയാം...
)
Ganesh Chaturthi 2026: എല്ലാ വർഷവും ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി തിഥിയിലാണ് ഗണേശ ചതുർത്ഥി ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന്റെ ആരംഭം കുറിക്കുന്നതിനാൽ ഈ ഗണേശ ചതുർത്ഥി പ്രത്യേകിച്ചും സവിശേഷമാണ്.
ഈ സമയത്ത് ശരിയായ ആചാരങ്ങളോടും അനുഷ്ടാനങ്ങളോടും കൂടി വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നു. ഭക്തിയുടെയും സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും ഈ ഉത്സവം മിക്ക വീടുകളിലും ആഘോഷിക്കാറുണ്ട്. മതവിശ്വാസങ്ങൾ അനുസരിച്ച് ഗണേശ ചതുർത്ഥിയിൽ ഗണപതിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഐശ്വര്യവും തടസ്സങ്ങളിൽ നിന്നുള്ള മോചനവും ലഭിക്കും. ഇത് ജീവിതത്തിൽ സന്തോഷം നൽകും.
അതിനാൽ ഈ വർഷം ഗണേശ ചതുർത്ഥിയിൽ ഗണപതിയുടെ വിയോഗ്രഹം വീട്ടിലേക്ക് കൊണ്ടുവരാൻ നിങ്ങൾ തയ്യാറെടുക്കുകയാണെങ്കിൽ ചില വാസ്തു തത്വങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്. വാസ്തു തത്വമനുസരിച്ച് ഗണപതിയുടെ വിഗ്രഹത്തെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് അതിന്റെ സൗന്ദര്യം മാത്രമല്ല അതിന്റെ നിറം, ഉയരം, തുമ്പിക്കൈ ഏത് ദിശയിലാണെന്നതും നിർണായകമാണ്. ഗണേശ വിഗ്രഹം വാങ്ങുമ്പോൾ പരിഗണിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് അറിയാം...
വിഗ്രഹത്തിന്റെ വലിപ്പം
ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ അതിന്റെ ഉയരം ഉറപ്പാക്കണം. വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങളുടെ വീട്ടിൽ ഒരു വിഗ്രഹം സ്ഥാപിക്കുമ്പോൾ അത് 9 മുതൽ 11 ഇഞ്ച് വരെ ഉയരമുള്ളതായിരിക്കണം എന്നാണ്. അതിലും വലിയ വിഗ്രഹം ആണെങ്കിൽ അത് പൂജ നടത്തുന്നതിനും നിമജ്ജനത്തിലും വലിയ അസൗകര്യമുണ്ടാക്കും.
വിഗ്രഹത്തിന്റെ ഭാവം
ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ അതിന്റെ ഭാവത്തിനും ഇരിപ്പിനും വലിയ പ്രാധാന്യമുണ്ട്. അതിനാൽ ഇരിക്കുന്ന ഭാവത്തിലുള്ള വിഗ്രഹം തന്നെ വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് ഉത്തമം. ഇത് സ്ഥിരത, സമാധാനം, സന്തോഷം എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഗണപതിക്ക് നാല് കൈകളും ഉണ്ടായിരിക്കണം. മുകളിലെ ഇടതുകൈയിൽ പക്ഷവും, മുകളിലെ വലതുകൈയിൽ അങ്കുശവും, താഴെ ഇടതുകൈയിൽ ഒരു മോദകവും, വലതുകൈയിൽ അഭയ മുദ്രയുമുണ്ടായിരിക്കണം.
ഗണപതിയുടെ തുമ്പിക്കൈയുടെ ദിശ
ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ അതിന്റെ തുമ്പിക്കൈയുടെ ദിശ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വാസ്തു ശാസ്ത്രം അനുസരിച്ച് ഇടതുവശത്തേക്ക് തുമ്പിക്കൈ വളച്ചുള്ള ഒരു വിഗ്രഹം ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സമാധാനം, സന്തോഷം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ്. ഈ വിഗ്രഹത്തെ വാമമുഖി എന്നാണ് വിളിക്കുന്നത്.
ഇനി വലതുവശത്തേക്ക് തുമ്പിക്കൈ വളച്ച ഗണപതിയെ സിദ്ധിവിനായകൻ എന്നാണ് വിളിക്കുന്നത്. ഗണപതിയുടെ ഈ രൂപം വളരെ ശക്തമാണെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത്തരം വിഗ്രഹങ്ങളുടെ ആരാധനായ്ക്ക് നിയമങ്ങൾ വളരെ കർശനമാണ്. അതുകൊണ്ടാണ് സാധാരണയായി സിദ്ധിവിനായക പ്രതികകൾ ക്ഷേത്രങ്ങളിൽ സ്ഥാപിക്കുന്നത്.
ഗണപതിയുടെ വാഹനം
ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ വിഗ്രഹത്തിന്റെ കാൽക്കൽ ഒരു എലിയും ഉണ്ടെന്നത് ഉറപ്പാക്കുക. എലിയെ ഗണപതിയുടെ വാഹനമായി കണക്കാക്കുന്നു. അതിനാൽ മൂഷികനോടൊപ്പം കൈകളിൽ ഒരു മോദകം പിടിച്ചിരിക്കുന്ന ഗണപതിയുടെ പ്രതിക തിരഞ്ഞെടുക്കുന്നത് ഉത്തമം. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ, സഹകരണം, വിജയം എന്നിവ നൽകും.
ഗണപതി വിഗ്രഹ നിറം
ഗണപതിയുടെ വിഗ്രഹങ്ങൾ ഇന്ന് വിപണിയിൽ വിവിധ നിറങ്ങളിൽ ലഭ്യമാണ്. എന്നാൽ ഇളം നിറമുള്ള വിഗ്രഹം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. വെള്ള, മഞ്ഞ, ക്രീം, പച്ച തുടങ്ങിയ നിറങ്ങൾ പോസിറ്റീവ് എനർജി പകരും. കൂടാതെ കളിമണ്ണിൽ നിർമ്മിച്ച ഒരു വിഗ്രഹം തിരഞ്ഞെടുക്കുക. ഇവ വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്നതിനാൽ പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കില്ല.
ഗണപതിയുടെ മുഖം ഏത് ദിശയിലേക്ക് അഭിമുഖീകരിക്കണം?
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ മുഖം കിഴക്കോ വടക്കോ അഭിമുഖമായിരിക്കണമെന്നത് ഉറപ്പാക്കുക. പൂജ സമയവും ഈ മുഖം ഇതേ ദിശകളിലേക്കായിരിക്കണം.
വിഗ്രഹത്തിന് കേടുപാടുകൾ അരുത്
ഗണേശ വിഗ്രഹം വാങ്ങുമ്പോൾ അത് ഒരു തരത്തിലും പൊട്ടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക. വിഗ്രഹം നന്നായി പരിശോധിച്ച ശേഷം മാത്രം വാങ്ങുക.
വിഗ്രഹത്തിന്റെ പിൻഭാഗവും ശ്രദ്ധിക്കുക
ഒരു വിഗ്രഹം വാങ്ങുമ്പോൾ അതിന്റെ രൂപവും മുൻഭാഗവും മാത്രം നോക്കരുത് മറിച്ച് അത് പിന്നിൽ നിന്നും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)
)