Ketu Transit: ചിങ്ങം രാശിയിൽ കേതു സംക്രമണം! അടുത്ത 90 ദിവസങ്ങൾ ഈ 6 രാശിക്കാർക്ക് ഭാഗ്യകാലം
)
വേദ ജ്യോതിഷത്തിൽ നിഴൽ ഗ്രഹമായാണ് കേതു അറിയപ്പെടുന്നത്. പൊതുവെ പാപഗ്രഹമായി കണക്കാക്കുമെങ്കിലും, ശുഭസ്ഥാനത്താണ് കേതു സഞ്ചരിക്കുന്നതെങ്കിൽ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം, മാനസിക സന്തോഷം, ബിസിനസ്സ് വിജയം എന്നിവയെല്ലാം ഈ ഗ്രഹം നിങ്ങൾക്ക് നൽകും.
അടുത്തിടെ കേതു ചിങ്ങം രാശിയിൽ പ്രവേശിച്ചു. ഇനിയുള്ള 90 ദിവസം, അതായത് മൂന്ന് മാസക്കാലം കേതു ഇതേ രാശിയിൽ തന്നെ തുടരും. വിവിധ രാശികൾക്ക് ഇത് വലിയ ഗുണം ചെയ്യും. പല രാശിക്കാരുടെയും ജീവിതത്തിൽ ഈ ഗ്രഹമാറ്റം നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്നു. സൂര്യൻ ഭരിക്കുന്ന ചിങ്ങം രാശിയിലെ കേതുവിന്റെ സംക്രമണം 6 രാശികൾക്ക് അനുഗ്രഹമായിത്തീരും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം - മേടം രാശിക്കാർക്ക് കേതു സംക്രമണം വളരെ ശുഭകരമായിരിക്കും. ഗവേഷണം, വിദ്യാഭ്യാസം, സൃഷ്ടിപരമായ മേഖലയിലുള്ളവർക്ക് നല്ല സമയമാണ്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പണം തിരിച്ചുപിടിക്കാൻ സാധിക്കും. കൂടാതെ ഓഹരി വിപണി അല്ലെങ്കിൽ ലോട്ടറി പോലുള്ളവയിൽ നിന്ന് അപ്രതീക്ഷിത ധനലാഭമുണ്ടാകും.
മിഥുനം - കേതു സംക്രമണം നിങ്ങളുടെ ധൈര്യവും തീരുമാനമെടുക്കാനുള്ള കഴിവുകളും വർദ്ധിപ്പിക്കും. ജോലിസ്ഥലത്ത് എതിരാളികളെ നേരിടാനാകും. പുതിയ ബിസിനസോ ജോലി മാറ്റമോ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്.
ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ആത്മീയതയിൽ താൽപര്യം കൂടും. നേതൃത്വപരമായ കഴിവുകൾ ശക്തിപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം. കരിയറിലും സാമൂഹിക നിലയിലും വളർച്ചയുണ്ടാകും.
തുലാം - തുലാം രാശിക്കാർക്ക് കേതു സംക്രമണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. ആഗ്രഹങ്ങൾ നിറവേറ്റാനാകും.
ധനു - ധനു രാശിക്കാർക്ക് ഭാഗ്യ നാളുകളാണിത്. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ താൽപര്യം കൂടും. ദീർഘദൂര യാത്രകൾ ഗുണകരമാകും. വിദേശത്ത് പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് സാഹചര്യങ്ങൾ അനുകൂലമായിരിക്കും.
കുംഭം - കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ബിസിനസിൽ നേട്ടമുണ്ടാകും. പഴയ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം വന്നുചേരും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)