BCCI-Cricket Australia: ഇന്ത്യന്‍ അമ്പയര്‍ ഓസ്ട്രേലിയയിലേക്ക്, ഓസ്ട്രേലിയന്‍ അമ്പയര്‍ രഞ്ജി ട്രോഫിയിലേക്ക്
ബിസിസിഐ-ക്രിക്കറ്റ് ഓസ്ട്രേലിയ അമ്പയര്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ബെന്‍ ട്രെലോര്‍ ഇന്ത്യയിലും പരാശര്‍ ജോഷി ഓസ്ട്രോലിയയിലും മത്സരങ്ങള്‍ നിയന്ത്രിക്കും.
)
ഓസ്ട്രേലിയൻ അമ്പയർ ബെൻ ട്രെലോർ ഇന്ത്യയിൽ നടക്കുന്ന രണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾ നിയന്ത്രിക്കും. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയും (BCCI) ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ഒഫീഷ്യൽസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഓസ്ട്രേലിയൻ അമ്പയർ രണ്ട് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. അതേസമയം ഇന്ത്യൻ അമ്പയർ പരാശർ ജോഷി ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്ത് ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിലും ഒരു വൺ ഡേ കപ്പ് മത്സരത്തിലും അമ്പയറിങ് നടത്തും.
ഒക്ടോബർ 18 മുതൽ 21 വരെ ഡൽഹിയും ഗുജറാത്തും തമ്മിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തോടെയാണ് ബെൻ ട്രെലോർ ഇന്ത്യയിലെ തന്റെ ദൗത്യം ആരംഭിക്കുന്നത്. തുടർന്ന് ഒക്ടോബർ 26 മുതൽ 29 വരെ മുംബൈയും ഹരിയാനയും തമ്മിലുള്ള മത്സരത്തിലും അദ്ദേഹം അമ്പയർ ചെയ്യും.
ഓസ്ട്രേലിയൻ അമ്പയർ ബെൻ ട്രെലോറിന് മികച്ച ആഭ്യന്തര ക്രിക്കറ്റ് പരിചയസമ്പത്തുണ്ട്. 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ, 20 ലിസ്റ്റ് എ മത്സരങ്ങൾ, 39 ബിഗ് ബാഷ് ലീഗ് മത്സരങ്ങൾ എന്നിവയെല്ലാം അദ്ദേഹം അമ്പയർ ചെയ്തിട്ടുണ്ട്. കൂടാതെ അദ്ദേഹം രണ്ട് വനിതാ ഏകദിനങ്ങളിലും നാല് വനിതാ ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും അമ്പയറിങ് നടത്തിയിട്ടുണ്ട്.
കളിക്കളത്തിലെ ചുമതലകൾക്ക് പുറമെ പുതിയ അമ്പയർമാരെ പരിശീലിപ്പിക്കുന്ന ക്രിക്കറ്റ് ന്യൂ സൗത്ത് വെയിൽസിന്റെ 'അമ്പയർ എഡ്യൂക്കേഷൻ ഓഫീസർ' കൂടിയാണ് ബെൻ ട്രെലോർ. ജോർജ്ജ് ബോർവിക് മെമ്മോറിയൽ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ത്യൻ അമ്പയർ പരാശർ ജോഷി നവംബർ 11 മുതൽ 14 വരെ ഗാബയിൽ ക്വീൻസ്ലാൻഡും ടാസ്മാനിയയും തമ്മിൽ നടക്കുന്ന ഷെഫീൽഡ് ഷീൽസ് മത്സരത്തോടെയാണ് തന്റെ ഓസ്ട്രോലിയൻ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് 16-ന് ഇതേവേദിയിൽ നടക്കുന്ന ഇരു ടീമുകളുടെയും വൺ ഡേ കപ്പ് മത്സരത്തിലും അദ്ദേഹം അമ്പയർ ചെയ്യും. പിന്നീട് നവംബർ 22 മുതൽ 25 വരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ന്യൂ സൗത്ത് വെയിൽസ്-ക്വീൻസ്ലാൻഡ് ഷെഫീൽഡ് ഷീൽഡ് മത്സരത്തിലും ജോഷി നിയന്ത്രിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)