iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Sandeep Patil: 'സച്ചിനെയും യുവരാജിനെയും ഒഴിവാക്കിയത് എന്തിനാണെന്ന് അവര്‍ക്കറിയാം' വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീൽ

Sports

സച്ചിൻ തെണ്ടുൽക്കർ, യുവരാജ് സിം​ഗ്, ​ഗൗതം ​ഗംഭീർ, സഹീർ ഖാൻ എന്നിവരെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഇതിഹാസ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, യുവരാജ് സിം​ഗ്, ​ഗൗതം ​ഗംഭീർ, സഹീർ ഖാൻ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങൾ അവർക്ക് നന്നായി അറിയാമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടീൽ. വ്യക്തി ബന്ധങ്ങളേക്കാൾ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്കാണ് സെലക്ഷൻ കമ്മിറ്റി മുൻ​ഗണന നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാനലിന്റെ ചെയർമാൻ മാത്രമായിരുന്നു താനെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മുൻനിർത്തി മാത്രമാണ് തീരുമാനങ്ങളെടുക്കുന്നത് ഇന്ന് ഇതേക്കുറിച്ച് സംസാരിക്കുന്നത് വളരെ വിഷമകരമാണ്. സച്ചിൻ തെണ്ടുൽക്കർ, യുവരാജ് സിം​ഗ്, ​ഗൗതം ​ഗംഭീർ, സഹീർ ഖാൻ തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് ടീം വിടുകയോ വിരമിക്കുകയോ ചെയ്യേണ്ടി വന്നു പക്ഷെ അതിനുള്ള കാരണങ്ങൾ അവർക്ക് നന്നായി അറിയാം'.

'ദി ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഷോ'യിൽ സംസാരിക്കവെയാണ് മുംബൈ സീനിയർ ഏജ് ഗ്രൂപ്പ് പുരുഷ ടീമുകളുടെ മെന്ററായ സന്ദീപ് പാട്ടീൽ ഇക്കാര്യം വ്യക്തമാക്കിയത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (NCA) മുൻ തലവനും, നിലവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ (CoE) അംഗവുമായ സന്ദീപ് പാട്ടീൽ കളിക്കാരുമായി സെലക്ടർമാർ പാലിക്കേണ്ട തൊഴിൽപരമായ അതിരുകളെക്കുറും സംസാരിച്ചു. ദീ‌ർഘകാല സൗഹൃദങ്ങളെ വരെ ബാധിക്കുന്ന തരത്തിലുണ്ടായ തീരുമാനങ്ങൾ തങ്ങൾക്ക് എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

'കളിക്കാരുമായി സെലക്ടർമാർ സൗഹൃദത്തിലാകാം പക്ഷെ അവിടെ അതിർവരമ്പുകളുണ്ടായിരിക്കണം. അവൻ എന്റെ സുഹൃത്തായതുകൊണ്ട് ടീമിലേക്ക് അവനെ തിരഞ്ഞെടുക്കാമെന്ന് ആര്‍ക്കും പറയാൻ കഴിയില്ല. ലഭിക്കുന്ന ഉത്തരവാദിത്തം ഗൗരവത്തോടെ കാണണം.'

നിങ്ങൾ ചിന്തിക്കേണ്ടത് ഇന്ത്യയുടെ ക്രിക്കറ്റിനെയും അതിന്റെ ഭാവിയെയുമാണെന്ന് സന്ദീപ് പാട്ടീൽ പറയുന്നു. നിങ്ങൾക്ക് തൃപ്തികരമല്ലാത്ത തീരുമാനങ്ങൾ പോലും എടുക്കേണ്ടി വന്നേക്കാം പക്ഷെ ഇന്ത്യൻ ടീമിന്റെ നന്മയ്ക്കായി നിങ്ങൾക്ക് ചെയ്യേണ്ടിവരുമെന്ന് സന്ദീപ് പാട്ടീൽ വ്യക്തമാക്കുന്നു.

1983-ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സന്ദീപ് പാട്ടീൽ. 2012 മുതൽ 2016 വരെയുള്ള ഇന്ത്യൻ ടീമിന്റെ നിർണായക മാറ്റങ്ങളുടെ ഘട്ടത്തിലാണ് അഞ്ചംഗ സീനിയർ പുരുഷ സെലക്ഷൻ കമ്മിറ്റിയുടെ തലവനായി അദ്ദേഹം പ്രവർത്തിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.