&imwidth=640&imheight=360)
ബ്രിക്സ് ഉച്ചകോടിയുടെ (BRICS Summit) ഭാഗമായി ഡൽഹി കനത്ത സുരക്ഷയിലാണ്. നഗരത്തിലുടനീളം ഗതാഗത നിയന്ത്രണങ്ങളും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാം ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രത്തലവന്മാരുടെയും മറ്റ് പ്രമുഖ പ്രതിനിധികളുടെയും യാത്രകളെ തുടർന്ന് സെപ്റ്റംബർ 11-ന് ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 8:30 വരെ പ്രധാന റോഡുകളിൽ ഡൽഹി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതതുസമയത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി വിഐപി വാഹനങ്ങളുടെ യാത്രയ്ക്ക് വേണ്ടി പ്രധാന പാതകളിൽ ഗതാഗതം താൽക്കാലികമായി തടയുകയോ വഴിതിരിച്ചുവിടുകയോ മാത്രമേ ചെയ്യൂവെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ യാത്രക്കാർ നേരത്തെ യാത്ര തിരിക്കാനും മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോപ്പെടുത്താനും അധികൃതർ നിർദ്ദേശിച്ചു. 35 റോഡുകളില്‍ നിയന്ത്രണം ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏകദേശം 35 റോഡുകളിലെ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഡൽഹി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
&imwidth=640&imheight=360)
ഡൽഹി: അപാർട്മെൻറിന് മുന്നിലിരുന്ന് മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത് ചോദ്യം ചെയ്ത മണിപ്പൂരി സംഗീതജ്ഞനെ മർദ്ദിച്ചുകൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തേയ് സമുദായക്കാരനായ സി വിക്രം സിങ് (54) ആണ് കൊല്ലപ്പെട്ടത്. തെക്കുകിഴക്കൻ ഡൽഹിയിലെ കിലോകരി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ഒരു പ്രായപൂർത്തിയാകാത്ത ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡെലിവറി ഏജൻറുമാരും സമീപത്തെ ധാബയിലെ ജീവനക്കാരുമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. അക്രമം ചോദ്യം ചെയ്തതിന് പിന്നാലെ ക്രൂരമർദ്ദനം വർഷങ്ങളായി കിലോകരി മേഖലയിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു വിക്രം സിങ്. പുലർച്ചെ വീടിന് പുറത്ത് സംഘടിച്ചെത്തിയ പ്രതികൾ മദ്യപിക്കുകയും വലിയ രീതിയിൽ ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതരായ പ്രതികൾ വിക്രം സിങ്ങിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ വിക്രം സിങ്ങിനെ മകൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന് ശേഷം പ്രതികൾ പടിയിറങ്ങി ഓടിപ്പോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ചില നിര്‍ദേശങ്ങള്‍ നല്‍കി ഡല്‍ഹി പോലീസ്. പട്ടവും ഡ്രോണും പറത്തുന്നതിലടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്ന വേദിക്ക് സമീപമോ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലോ ആകാശത്ത് നീങ്ങുന്നതോ പറക്കുന്നതോ ആയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഓഗസ്റ്റ് 15 ന് നടക്കുന്ന പരിപാടികളുടെ ഭാഗമായിട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമാണ് ഈ നടപടി. വിലക്കുകള്‍ ഓഗസ്റ്റ് 16 വരെ സെന്‍ട്രല്‍ ഡല്‍ഹിയിലും ചെങ്കോട്ടയുടെ പരിസരങ്ങളിലും ഉണ്ടാകും. പട്ടവും വേണ്ട, ഡ്രോണും വേണ്ട ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (BNSS) സെക്ഷന്‍ 163 പ്രകാരമാണ് സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിത് രാജ്ബീര്‍ സിങ് ഉത്തരവ് നല്‍കിയത്. പട്ടം, ഡ്രോണുകള്‍, പാരാഗ്ലൈഡുകള്‍, ഹോട്ട്-എയര്‍ ബല്യൂണുകള്‍, മൈക്രോ-ലൈറ്റ് വിമാനങ്ങള്‍ എന്നിവ അടങ്ങുന്ന ആകാശത്ത് നീങ്ങുന്നതോ പറക്കുന്നതോ ആയ വസ്തുക്കള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, ജനക്കൂട്ടം എന്നിവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിയന്ത്രണങ്ങള്‍. ഉത്തരവ് ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരെ നിമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചെങ്കോട്ടയുടെ സുരക്ഷയ്ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ പട്ടം പറത്തുന്നത് ഓള്‍ഡ് ഡല്‍ഹിയുടെ (Shahjahanabad) വിവിധ ഭാഗങ്ങളില്‍ ജനപ്രിയമാണ്. പക്ഷെ ഇതില്‍ വലിയ രീതിയുള്ള സുരക്ഷാ ആശങ്കയാണ് പോലീസിനുള്ളത്. കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ഇത്തരത്തില്‍ പട്ടം പറത്തുന്നത് സുരക്ഷാ സജീകരണങ്ങളെ തടസ്സപ്പെടുത്തും മാത്രമല്ല പട്ടത്തിന്റെ ചരട് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട സാധ്യത ഉയര്‍ത്തും. മാത്രമല്ല പ്രധാന വേദികള്‍ക്ക് ചുറ്റുമുള്ള നിയന്ത്രിത വ്യോമാതിര്‍ത്തിയിലേക്ക് അനുമതിയില്ലാത്ത ഡ്രോണുകളും മറ്റും എത്തുന്നത് തടയാനുമാണ് നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ ചെങ്കോട്ടയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും ചുറ്റും സുരക്ഷാ ഏജന്‍സികള്‍ കര്‍ശന നിരീക്ഷണം തുടരുന്നുണ്ട്. വൈദ്യുതി കമ്പനികളുടെ മുന്നറിയപ്പ് ഡല്‍ഹിയിലെ വൈദ്യുതി വിതരണ കമ്പനികള്‍ പ്രത്യേക നിര്‍ദേശമാണ് പട്ടം പറത്തുന്നതിനെതിരെ നിവാസികള്‍ക്ക് നല്‍കിയത്. ഓവര്‍ഹെഡ് ഇലക്ട്രിക്കല്‍ കേബിളുകള്‍ക്ക് സമീപം പട്ടം പറത്തരുതെന്നും 'മാഞ്ച' (Manjha) എന്നറിയപ്പെടുന്ന ലോഹപ്പൊടിയോ ഗ്ലാസ് കോട്ടിംഗോ പുരട്ടിയ പട്ടനൂലുകള്‍ ഉപയോഗിക്കരുതെന്നും ബി.എസ്.ഇ.എസ് (BSES), ടാറ്റാ പവര്‍ ഡി.ഡി.എല്‍ (Tata Power-DDL) തുടങ്ങിയ ഡിസ്കോമുകള്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം നൂലുകള്‍ വൈദ്യുതി ലൈനുകളില്‍ സ്പര്‍ശിച്ചാല്‍ വൈദ്യുതി അതിലൂടെ കടത്തിവിടാന്‍ സാധ്യതയുണ്ട്. വൈദ്യുതി തടസ്സങ്ങള്‍ക്കും, ഷോക്കേറ്റ് ജീവന്‍ നഷ്ടപ്പെടാനും ഇത് കാരണമാണ്. വൈദ്യുതി ലൈനില്‍ കുടുങ്ങിയ പട്ടം എടുക്കാന്‍ പോകരുതെന്നും കമ്പനികള്‍ നിര്‍ദേശം നല്‍കി. വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സിസിടിവി നിരീക്ഷണം അടക്കം പ്രദേശത്ത് ശക്തമായ ആന്റി-ഡ്രോണ്‍ സംവിധാനങ്ങളും മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാന വേദിക്ക് ചുറ്റുമുള്ള മേല്‍ക്കൂരകളിലും പ്രവേശന കവാടങ്ങളിലും കര്‍ന നിരീക്ഷണമാണ് ഒരുക്കുക. ഉദ്യാഗസ്ഥരുമായി സഹകരിക്കാന്‍ അധികൃതര്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.