Supreme Court: മെട്രോയും ഇന്റർനെറ്റും പൂട്ടിക്കൊണ്ടുള്ള നിയന്ത്രണങ്ങൾ വേണ്ട! ഡൽഹി പോലീസിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി
ഡൽഹിയിൽ സംരത്തിൻറെ പേരിൽ മെട്രോ അടയ്ക്കരുതെന്നും ഇൻറർനെറ്റ് നിരോധിക്കരുതെന്നും നിർദ്ദേശിച്ച് സുപ്രീംകോടതി.
)
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്റോച്ച് ജനത പാർട്ടി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതിയുടെ കടുത്ത വിമർശനം. ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട നടപടിയെ ചോദ്യം ചെയ്ത കോടതി, സാഹചര്യം അനുസരിച്ച് നിയന്ത്രണങ്ങൾ ആകാമെങ്കിലും ഒരുകാരണവശാലും മെട്രോ, റെയിൽ സർവീസുകൾ പൂർണ്ണമായി നിരോധിക്കരുതെന്ന് വ്യക്തമാക്കി. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. കൂടാതെ ഇന്റർനെറ്റ് നിരോധനം പാടില്ലെന്നും, സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പോലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
ജീവരക്ഷയും വ്യക്തിസ്വാതന്ത്ര്യവും പൗരനായാലും പോലീസുകാരനായാലും ഒരുപോലെ പ്രധാനമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെയും പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെയും കോടതി ചോദ്യം ചെയ്തു.
നിയമവ്യവസ്ഥ പൂർണ്ണമായി തകരാറിലാകുന്നതുവരെ മെട്രോ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കിയ കോടതി, ജനങ്ങളെ കസ്റ്റഡിയിലെടുക്കാനിടയായ സാഹചര്യവും അതിനായി സ്വീകരിച്ച നടപടികളും വിശദീകരിക്കാൻ നിർദ്ദേശിച്ചു. സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, ഡൽഹി പോലീസ്, ഡി.എം.ആർ.സി എന്നിവരോട് സുപ്രീം കോടതി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)