iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Abhijeet Dipke: ഒരു വർഷത്തേക്ക് സമാധാനം ലംഘിക്കരുത്! അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം

National

ഒരു വർഷത്തേുള്ള Peace Bond ആണ് കോടതിയുടെ പ്രധാന നിബന്ധന. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

ന്യൂഡൽഹി: ഡൽഹി പോലീസ് കരുതൽ തടങ്കലിലാക്കിയ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെ എസ്.ഇ.എമ്മിൽ അഭിജിത്തിനെ ഹാജരാക്കിയതിന് പിന്നാലെയാണ് ജാമ്യം നൽകിയത്. സി.ജെ.പി ആഹ്വാനം ചെയ്ത 'ലഹരാ ദോ തിരംഗ' പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ കനോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പോകുന്നതിനിടെയായിരുന്നു അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് ശേഷമേ ജാമ്യവ്യവസ്ഥ സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്നാണ് അധികൃതർ അറിയിച്ചത്. നിലവിൽ കസ്റ്റഡിയിലുള്ള അഭിജിത്തിനെ ഉടൻ മോചിപ്പിക്കും. ജാമ്യവ്യവസ്ഥ പ്രകാരം പീസ് ബോണ്ട് (സമാധാന പാലനത്തിനുള്ള ബോണ്ട്) പാലിക്കാണം. അടുത്ത ഒരു വർഷത്തേക്ക് പ്രദേശത്ത് ക്രമസമാധാനം നിലനിർത്തണമെന്നതാണ് ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധന.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 126, 170 വകുപ്പുകൾ പ്രകാരമാണ് അഭിജീത് ദീപ്കെയ്ക്കെതിരെ പോലീസ് നടപടിയെടുത്തത്. ദീപ്കെയ്ക്കൊപ്പം കസ്റ്റഡിയിലായ നേഹ ബോറയെ ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം നേരത്തെ വിട്ടയച്ചിരുന്നു. പൊതുസമാധാന ലംഘനമോ അക്രമ സംഭവങ്ങളോ നടത്താൻ സാധ്യതയുള്ളവർക്കെതിരെ കരുതൽ നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് അധികാരം നൽകുന്നതാണ് ബി.എൻ.എസ്.എസ് (2023) വകുപ്പ് 126.

ഝാന്ദേവാലനിലെ വസതിയിൽ നിന്നാണ് അഭിജീത് ദിപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. കോഗ്നിസബിൾ കുറ്റകൃത്യങ്ങൾ നടക്കുന്നത് തടയാൻ മജിസ്ട്രേറ്റിന്റെ ഉത്തരവും വാറന്റും ഒന്നുമില്ലാതെ വ്യക്തികളെ കരുതൽ തടങ്കലിലാക്കാൻ പോലീസിന് അധികാരം നൽകുന്നതാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) വകുപ്പ് 170.

20ൽ അധികം പോലീസുകാർ എത്തിയാണ് വെള്ളിയാഴ്ച അഭിജീത് ദിപ്കെയെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സാധാരണക്കാർ, വ്യാപാരികൾ, യാത്രക്കാ‍ർ, രോഗികൾ എന്നിവരുടെ അവകാശങ്ങൾക്ക് ഭംഗം വരുത്തുന്ന പ്രവർത്തികൾ ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ച് കൊണ്ട് ദീപ്കെയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാനായി ഡൽഹിയിലെത്തിയ സി.ജെ.പി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ മുൻപും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമാനത്തിൽ വച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ഒരു വർഷത്തേക്ക് ക്രമസമാധാനം പാലിക്കണമെന്ന പീസ് ബോണ്ട് വ്യവസ്ഥയോടെയായിരുന്നു അന്ന് ഇവരെ വിട്ടയച്ചത്. സമാന സംഭവത്തിൽ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡൽഹി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 13-ന് ജന്തർ മന്തറിൽ പ്രവേശിച്ചു എന്നതായിരുന്നു ഇവർക്കെതിരായ ആരോപണം. ഇരുവരും പീസ് ബോണ്ട് ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടതിനാൽ ഇവരെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.