Milk Price Hike: പാല് വില ലിറ്ററില്‍ 8 രൂപ വര്‍ദ്ധിപ്പിച്ചു, ഹോട്ടലില്‍ ഭക്ഷണവില ഉയര്‍ത്തുമെന്ന് അസോസിയേഷന്
നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വര്‍ദ്ധിപ്പിച്ചതോടെ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍
)
ബെംഗളൂരിലെ ജീവിതച്ചെലവുകൾ ഉയർന്ന രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ പല ബെംഗളൂരു നിവാസികള്‍ തങ്ങളുടെ സോഷ്യൽ മീഡിയകളിൽ റീലുകൾ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു നിവാസികളുടെ സാമ്പത്തിക ഭാരം നവംബർ 1 മുതൽ കൂടിയിരിക്കുകയാണ്.
'നന്ദിനി' പാലിന്റെ വില ലിറ്ററിന് 8 രൂപയാണ് കർണാടക സർക്കാർ വർദ്ധിപ്പിച്ചത്. ഇതിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകൾ മുതൽ ചെറിയ ചായക്കടകൾ വരെ ചായയുടെയും കാപ്പിയുടെയും മറ്റ് പാൽ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കാൻ പോകുന്നു.
സാധാരണ ഒരു ലിറ്റർ 'നന്ദിനി' പാലിന്റെ വില 46 രൂപയാണ് ഇതാണ് ഒറ്റയടിക്ക് 54 രൂപയായി ഉയർത്തിയത്. പുതിയ നിരക്കുകൾ നവംബർ 1 മുതൽ നിലവിൽ വന്നു. അതേസമയം ലിറ്ററിന് വർദ്ധിപ്പിച്ച 8 രൂപയിൽ 7 രൂപയും ക്ഷീരകർഷകർക്കാണ് ലഭിക്കുക. ബാക്കി 1 രൂപ പാൽ യൂണിയനുകൾക്കാണ് ലഭിക്കുക. കന്നുകാലികളുടെ തീറ്റ, മരുന്ന്, ഗതാഗതം, പാക്കേജിംഗ് എന്നിവയുടെ ചെലവ് വർദ്ധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടിയാണ് പാൽ യൂണിയനുകൾ വില വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടത്.
പാലിന്റെ വില പെട്ടെന്ന് വർദ്ധിച്ചതിനെ തുടർന്ന് ഭക്ഷണശാലകളിലെ മെനു വിലകളിൽ വർദ്ധനവുണ്ടാകുമെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
- പാൽ വില ലിറ്ററിന് 2-3 രൂപ മാത്രം വർദ്ധിപ്പിച്ചിരുന്നെങ്കിൽ ഉപഭോക്താക്കളുടെമേൽ ഭാരം അടിച്ചേൽപ്പിക്കാതെ ഹോട്ടലുകൾ തന്നെ അധിക ചിലവ് താങ്ങുമായിരുന്നു. എന്നാൽ ലിറ്ററിന് 8 രൂപ വലിയ വർദ്ധനവാണ്.
- അത്യവശ്യ സാധനങ്ങളുടെ വിലയും പ്രവർത്തനച്ചെലവും വർദ്ധിക്കുന്നു.
- ബേക്കറികൾ, സൗത്ത് ഇന്ത്യൻ ടിഫിൻ സെന്ററുകൾ, ലോക്കൽ കഫേകൾ എന്നിവയിൽ പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂടും.
- നവംബർ 1 മുതൽ പെട്ടെന്ന് വില വർദ്ധിപ്പിക്കില്ല. പ്രതിദിന ഉപഭോഗം, പ്രവർത്തനച്ചെലവ്, ലാഭവിഹിതം എന്നിവ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും പുതുക്കിയ നിരക്കുകൾ നടപ്പിലാക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
)
)
)
)
)
)
)
)