iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Kitchen Tips: ഇനി സവാള കേടാകില്ല; ദിവസങ്ങളോളം ഫ്രഷായി സൂക്ഷിക്കാൻ ചില ടിപ്സുകൾ ഇതാ..!

Utility

സവാള ദിവസങ്ങളോളം കേടുകൂടാതെ ഫ്രഷായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില ടിപ്സുകൾ പരിചയപ്പെടാം.

അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത പ്രധാന ചേരുവകളിലൊന്നാണ് സവാള. കറികൾ, സാലഡുകൾ തുടങ്ങി ഭൂരിഭാഗം വിഭവങ്ങളിലും നമ്മൾ സവാള ചേർക്കാറുണ്ട്. എന്നാൽ ‌ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് ചീഞ്ഞുപോകാനുള്ള സാധ്യതയേറെയാണ്. പക്ഷേ ചില ലളിതമായ മാർഗ്ഗങ്ങളിലൂടെ സവാള ദിവസങ്ങളോളം കേടുകൂടാതെയും ദുർഗന്ധമില്ലാതെയും സൂക്ഷിക്കാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.

മുറിക്കാത്ത സവാള ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതിന് നല്ല വായുസഞ്ചാരം അത്യാവശ്യമാണ്. അതിനാൽ തണുപ്പുള്ളതും വരണ്ടതുമായ, വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ വേണം ഇവ സൂക്ഷിക്കാൻ.

സവാള കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ മുഴുവനായുള്ള സവാള ഫ്രിഡ്ജിൽ വെക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക. ഫ്രിഡ്ജിനുള്ളിലെ ഈർപ്പം സവാളയിലുള്ള അന്നജത്തെ പഞ്ചസാരയാക്കി മാറ്റുകയും, ഇത് സവാള പെട്ടെന്ന് കുതിർന്ന് ചീഞ്ഞുപോകാനും ദുർഗന്ധമുണ്ടാകാനും കാരണമാവുകയും ചെയ്യുന്നു.

മുറിച്ച സവാള കേടുകൂടാതെ ഇരിക്കാൻ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. എന്നാൽ മുറിച്ച ഭാഗം തുറന്നുവെച്ച് ഫ്രിഡ്ജിൽ വെക്കാൻ പാടില്ല. ഇവ ക്ലിങ് ഫിലിം ഉപയോഗിച്ച് നന്നായി പൊതിഞ്ഞ ശേഷമോ വായുകടക്കാത്ത എയർടൈറ്റ് കണ്ടെയ്നറിലാക്കിയോ വേണം ഫ്രിഡ്ജിൽ വെക്കാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.