Janhvi Kapoor Deep Fake: ജാൻവി കപൂറിന്റെ ഡീപ്‍ഫെയ്ക്ക് വീഡിയോ: പ്രതികരിച്ച് നടി, പിന്തുണയുമായി നായകനും താരങ്ങളും
‘ചുട്ടമല്ലെ’ ഗാനത്തിലെ ജാൻവി കപൂറിന്റെ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് മോർഫ് ചെയ്ത് അശ്ലീല വീഡിയോയായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.
)
ഇന്റർനെറ്റിൽ പ്രചരിക്കുന്ന തന്റെ ഡീപ്ഫെയ്ക്ക് വീഡിയോയ്ക്കെതിരെ നടി ജാൻവി കപൂർ രംഗത്ത്. 'ദേവര' സിനിമയിലെ 'ചുട്ടമല്ലെ' ഗാനത്തിലെ ജാൻവി കപൂറിന്റെ ദൃശ്യങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് മോർഫ് ചെയ്ത് അശ്ലീല വീഡിയോയായി പ്രചരിക്കുന്നത്. ഇതിനെതിരെയാണ് നടി സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.
വ്യക്തിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും ലൈംഗിക അതിക്രമത്തിന് തുല്യമായ ഡിജിറ്റൽ കടന്നുകയറ്റവുമാണ് ഇത്തരം ഡീപ്ഫെയ്ക്ക് വീഡിയോകളെന്ന് ജാൻവി തുറന്നടിച്ചു. ഒരു സ്ത്രീ എന്ത് വസ്ത്രം ധരിക്കുന്നു അല്ലെങ്കിൽ അവളുടെ ചോയിസുകൾ എന്തൊക്കെയാണ് എന്നതെല്ലാം തികച്ചും അവളുടെ മാത്രം അവകാശമാണെന്ന് ജാൻവി പറയുന്നു. ഒരു സ്ത്രീ മിനിസ്കർട്ട് ധരിക്കുന്നു എന്നതിനർഥം അവളുടെ ശരീരത്തെ ചൂഷണം ചെയ്യാനോ അതിലേക്ക് ക്യാമറ പിടിക്കാനോ ഉള്ള അനുവാദമല്ലെന്ന് നടി ഓർമ്മിപ്പിച്ചു. ഒരു സ്ത്രീയുടെ കൺസെന്റും ചോയിസുകളും പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെന്നും ജാൻവി പറയുന്നു.
ഇത് വെറുമൊരു എഐ വീഡിയോയുടെ മാത്രം വിഷയമല്ലെന്നും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാ ഭീഷണികളുടെയും തെറ്റായ കാഴ്ചപ്പാടുകളുടെയും വലിയൊരു യാഥാർഥ്യമാണെന്നും നടി ചൂണ്ടിക്കാണിച്ചു. പെൺമക്കളെ മാത്രം സംരക്ഷിക്കാൻ പറയുന്നതിന് പകരം മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന ചിലരുടെ തെറ്റായ ചിന്താഗതിയാണ് തിരുത്തേണ്ടതെന്ന് താരം വ്യക്തമാക്കി.
ജാൻവിക്ക് പിന്തുണയുമായി ജൂനിയർ എൻടിആർ, ചിരഞ്ജീവി, വിജയ് ദേവരകൊണ്ട, ഖുശ്ബു സുന്ദർ തുടങ്ങിയ പ്രമുഖർ രംഗത്തെത്തി. എഐ ദുരുപയോഗത്തിനെതിരെ കർശന നടപടി വേണമെന്ന് ജൂനിയർ എൻടിആർ. പ്രതികരിച്ചു. ഇക്കാര്യത്തിൽ തെലുങ്ക് ഫിലിം ചേംബറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ചിരഞ്ജീവിയും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)