Whole Grains Bread: ഹോൾ വീറ്റ് ബ്രെഡ് ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ! കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാം
ധാന്യങ്ങൾ കഴിക്കുന്നവരിൽ ടോട്ടൽ കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ശരീരഭാരം എന്നിവ കുറയുന്നതായി പഠനത്തിൽ കണ്ടെത്തി.
)
ഹൃദ്രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറച്ച് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ നിർബന്ധമായും ഹോൾ ഗ്രെയിൻസ് ഉൾപ്പെടുത്തണമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിദിനം 90 ഗ്രാം പൂർണ്ണ ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തന്നെ ശരീരത്തിന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്ന് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
രണ്ട് കഷ്ണം ഗോതമ്പ് ബ്രെഡോ അല്ലെങ്കിൽ ഒരു ബൌൾ ഓട്സോ കഴിക്കുന്നതിലൂടെ തന്നെ 90 ഗ്രാം ധാന്യത്തിൻറെ പോഷണം ലഭിക്കുന്നതാണ്. ദിവസേന 120 മുതൽ 180 ഗ്രാം വരെ പൂർണ്ണധാന്യം കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ മേന്മ നൽകുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
രണ്ടാഴ്ച മുതൽ രണ്ട് വർഷം വരെയുള്ള കാലയളവിൽ ദിവസവും 90 മുതൽ 180 ഗ്രാം വരെ ഇത്തരം ധാന്യങ്ങൾ ആഹാരമാക്കിയവരിൽ ടോട്ടൽ കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ശരീരഭാരം എന്നിവ കൃത്യമായി ക്രമീകരിക്കപ്പെടുന്നതായി കണ്ടെത്തി. ഓട്സ്, തവിടുള്ള അരി, ഹോൾ വീറ്റ് ബ്രെഡ്, ക്വിനോവ എന്നിവയെല്ലാം പൂർണധാന്യങ്ങളുടെ ഗണത്തിൽപ്പെടുന്നവയാണ്. എന്നാൽ ഇവ സംസ്കരിച്ച് ശുദ്ധീകരിച്ച് ധാന്യങ്ങളാക്കി മാറ്റുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന നാരുകളും (ഫൈബർ) മറ്റ് പ്രധാന പോഷകങ്ങളും പൂർണമായി നഷ്ടപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)