iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Career

Southern Railway Recruitment 2026: സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ അവസരം

സ്കൗട്ട് & ഗൈഡുകാർക്ക് ദക്ഷിണ റെയിൽവേയിൽ ജോലി നേടാൻ ഇതാ ഒരു കിടിലൻ അവസരം. ഒഴിവുകൾ 17 എണ്ണം ആണുള്ളത്. നിയമനം ലിവർ 1,2 തസ്തികയിലേക്കാണ്.

ഒഴിവുകൾ ഉള്ളത് തിരുവനന്തപുരം മുതൽ പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിലേക്കാണ്. ഒക്ടോബർ 18 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി. ലെവൽ 1,2 തസ്തികയിലേക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം...

ലെവൽ 1 ന് വേണ്ട യോഗ്യത പത്താം ക്‌ളാസ്, ഐടിഐ, അപ്രന്റീസ് സർട്ടിഫിക്കറ്റ് എന്നിവയാണ്.

ലെവൽ 2 ന് വേണ്ട യോഗ്യത പന്ത്രണ്ടാം ക്‌ളാസിൽ 50% മാർക്ക് വേണം. എന്നാൽ ടെക്‌നീഷ്യൻ വിഭാഗത്തിന് പത്താം ക്ലാസും ഐടിഐയും പാസായിരിക്കണം. പക്ഷെ സംവരണ വിഭാഗത്തിൽ പെട്ടവർക്ക് 50% മാർക്ക് നിർബന്ധമല്ല.

സ്‌കൗട്ടിങ് യോഗ്യതകൾ അറിയാം

അപേക്ഷിക്കുന്നവർ ഒരു പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ ആളായിരിക്കണം. കൂടാതെ കഴിഞ്ഞ 5 വർഷമായി സ്കൗട്ട്സ് ഓർഗനൈസേഷനിൽ ഒരു സജീവ അംഗമായി പ്രവർത്തിച്ചിട്ടുള്ള ആളായിരിക്കണം. കുറഞ്ഞത് ദേശീയ തലത്തലോ അല്ലെങ്കിൽ ഓൾ ഇന്ത്യ റെയിൽവേസ് തലത്തിലോ നടന്നിട്ടുള്ള രണ്ടു പരിപാടികളിൽ പങ്കെടുത്തിരിക്കണം അതുപോലെ സംസ്ഥാന തളത്തട്ടിലോ റാലികളിലോ നടന്നിട്ടുള്ള രണ്ടു പരിപാടികളിൽ കുറഞ്ഞത് പങ്കെടുക്കണം.

പ്രായപരിധി അറിയാം...

ജനറ വിഭാഗത്തിൽ 18 മുതൽ 30 വരെ അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്ളവർക്ക് സർക്കാർ നിയമനങ്ങൾ അനുസരിച്ചുള്ളതായിരിക്കും

ഫീസ്

അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും മറ്റുളളവർക്ക് 250 രൂപയുമാണ്.

തിരഞ്ഞെഉടക്കുന്ന വിധം

നിയമനം നടത്തുന്നത് എഴുത്ത് പരീക്ഷയുടെയും സ്‌കൗട്ട് ആൻഡ് ഗൈഡ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ്. മൊത്തം വേണ 100 മാർക്കിൽ 60 മാർക്ക് എഴുത്ത് പരീക്ഷയ്ക്കും 40 മാർക്ക് സർട്ടിഫിക്കറ്റുകൾക്കുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.