France Students Protest: അടിസ്ഥാന സൌകര്യങ്ങളില്ല, അധ്യാപകർ കുറവ്; ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭം അക്രമാസക്തം
ഹൈസ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
)
പാരീസ്: ഫ്രാൻസിൽ അധ്യാപകരുടെ ക്ഷാമവും വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മകളും ഉയർത്തിക്കാട്ടി വിദ്യാർഥികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് രാജ്യത്തുടനീളം എഴുന്നൂറിലധികം സ്കൂളുകളുടെ പ്രവർത്തനം തടസപ്പെട്ടു.
ഹൈസ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. വിദ്യാലയങ്ങൾക്ക് മുന്നിൽ തീയിടിട്ടും പാതകളും പ്രവേശന കവാടങ്ങളും ഉപരോധിച്ചുമാണ് വിദ്യാർഥികളുടെ പ്രതിഷേധം. ആകെ 3,700 സ്കൂളുകളിൽ 735 എണ്ണത്തെ സമരം ബാധിച്ചതായി ഫ്രഞ്ച് മന്ത്രി ജെറാൾഡ് ദർമാനിൻ വ്യക്തമാക്കി. ഇതിൽ 222 സ്കൂളുകൾ പൂർണമായും ഉപരോധിച്ചു.
പലയിടത്തും പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. ഇതുവരെ 1,747 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ലോറൻ നുനെസ് അറിയിച്ചു. സംഘർഷത്തിൽ 40 പ്രിൻസിപ്പൽമാർ ഉൾപ്പെടെ 65 സ്കൂൾ ജീവനക്കാർക്കും 305 പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
പാരീസ്, മോൺപെലിയർ, നാന്ത്, മാർസെയ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സമരം ശക്തമായിരിക്കുകയാണ്. പാരീസ് മേഖലയിലെ സ്കൂളുകളിൽ വലിയ തോതിലുള്ള അക്രമങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. മാർസെയിൽ സ്കൂൾ പ്രിൻസിപ്പലിനും ഡെപ്യൂട്ടി പ്രിൻസിപ്പലിനും നേരെ പെട്രോൾ ഒഴിച്ചതായും നാന്തിൽ ഹൈസ്കൂൾ കവാടത്തിന് തീയിട്ടതായും അധികൃതർ വെളിപ്പെടുത്തി.
സ്ട്രാസ്ബർഗിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ട്രാം സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു. ബെൽഫോർട്ടിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സർവകലാശാല വിദ്യാർഥികളും കാമ്പസുകൾ ഉപരോധിച്ചുകൊണ്ട് പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)