Asian Games 2026: 44 വർഷത്തിനു ശേഷം ചരിത്രനേട്ടം, ചൈനയെ തകർത്ത് ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായി
ചൈനയെ 1-0ന് പരാജയപ്പെടുത്തി ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടി ഇന്ത്യൻ വനിതാ ടീം 44 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു.
)
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ചൈനയെ 1-0-ന് തോല്‍പ്പിച്ച് സ്വര്‍ണ്ണമെഡല്‍ നേടിയപ്പോള്‍ 44 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്.
1982-ൽ ന്യൂഡൽഹിയിൽ വെച്ചാണ് ഒമ്പതാമത് ഏഷ്യൻ ഗെയിംസ് നടന്നത്. അതേ വര്‍ഷം തന്നെയാണ് ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കി മത്സരങ്ങൾ ആദ്യമായി ഉൾപ്പെടുത്തിയത്. അന്ന് ദക്ഷിണ കൊറിയയെ പിന്തള്ളിയാണ് ഇന്ത്യ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. അതിനുശേഷം 2002-ലും 2018-ലും വിജയത്തിന് തൊട്ടടുത്ത് എത്തിയിട്ടും റണ്ണേഴ്സ് അപ്പായി ടീമിന് മടങ്ങേണ്ടി വന്നു. അന്ന് ദക്ഷിണ കൊറിയയോടും ജപ്പാനോടുമാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.
അതേസമയം ജപ്പാനിലെ ഐച്ചി-നഗോയയില്‍ അരങ്ങേറിയ മത്സരത്തിൽ ലാൽറെംസിയാമിയാണ് ഇന്ത്യക്കായി നിർണ്ണായക ഗോൾ നേടിയത്. ചൈനയുടെ പെനാൽറ്റി സ്ട്രോക്ക് മികച്ച രീതിയിൽ തടഞ്ഞിട്ട ഗോൾകീപ്പർ സവിത പൂനിയയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായി. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ പ്രതിരോധിച്ചു.
20-ാം ഏഷ്യന്‍ ഗെയിംസിലെ വനിതാ ഹോക്കി ടീമിന്റെ വിജയത്തോടെ ഇന്ത്യ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള നേരിട്ടുള്ള യോഗ്യതയും നേടി. ചൈന രണ്ടാം സ്ഥാനത്ത് വെള്ളി മെഡല്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ദക്ഷിണ കൊറിയയെ 4-2 ന് പരാജയപ്പെടുത്തി ജപ്പാന്‍ വെങ്കലവും നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)