iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Black Panthar: നാടിനെ ഭീതിയിലാഴ്ത്തിയ കരിമ്പുലി കൂട്ടിലായി; കരിമ്പുലിയെ പിടികൂടിയത് സംസ്ഥാനത്ത് ആദ്യമായി

Kerala

വനംവകുപ്പിൻറെ കൂട്ടിൽ ഒരു കരിമ്പുലി കുടുങ്ങുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ്.

പത്തനംതിട്ട: കേരള വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആദ്യമായി കരിമ്പുലി കുടുങ്ങി. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ നാലാം വാർഡിൽ കൂടൽ കുളത്തൂമൺ പ്രദേശത്ത് മാസങ്ങളായി ഭീതി പടർത്തിയിരുന്ന കരിമ്പുലിയാണ് ഒടുവിൽ വനപാലകർ ഒരുക്കിയ കെണിയിൽപ്പെട്ടത്.

വളർത്തുമൃഗങ്ങളെ തുടർച്ചയായി വേട്ടയാടുകയും ജനവാസമേഖലകളിലും സ്കൂൾ ബസിന് മുന്നിൽ പോലും ചാടിവീണ് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് വനപാലകർ ഇവിടെ കൂട് സ്ഥാപിച്ചത്. വനംവകുപ്പിൻറെ കൂട്ടിൽ ഒരു കരിമ്പുലി കുടുങ്ങുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ്.

മുമ്പ് പ്രദേശവാസികൾ കണ്ടപ്പോൾ ഇതിനൊപ്പം ഒരു പുള്ളിപ്പുലി കൂടെയുണ്ടായിരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ കരിമ്പുലിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുളത്തൂമൺ, കൂടൽ മേഖലകളിൽ നിന്ന് വനംവകുപ്പ് പിടികൂടുന്ന നാലാമത്തെ പുലിയാണിത്.

കാടിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് ഇനിയും കൂടുതൽ പുലികൾ ഉണ്ടാകാമെന്ന ആശങ്ക നിലനിൽക്കുമ്പോഴും ഒന്നിനെയെങ്കിലും പിടികൂടാൻ കഴിഞ്ഞതിൻറെ ആശ്വാസത്തിലാണ് പ്രദേശവാസികൾ. പിടിയിലായ കരിമ്പുലിയെ വനപാലകർ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി. വിദഗ്ധ പരിശോധയിലൂടെ കരിമ്പുലിക്ക് പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ജനവാസമില്ലാത്ത ഉൾവനത്തിലേക്ക് തുറന്നുവിടും. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണവും പരിശോധനകളും തുടരുകയാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.