iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Stabbed To Death: അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത; മൃതദേഹങ്ങൾ കണ്ടെത്തിയത് മുകൾനിലയിൽ, അമ്മയെ കൊലപ്പെടുത്തി മകൻ ജീവനൊടുക്കി?

Kerala

ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം നവീൻ സ്വയം കുത്തി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ: അമ്മയുടെയും മകൻറെയും മൃതദേഹങ്ങൾ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കണ്ടെത്തി. റിട്ടയേഡ് അധ്യാപികയെയും മകനെയുമാണ് വീടിൻറെ മുകൾ നിലയിൽ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.

ലയൺസ് ക്ലബ് റോഡിൽ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ജ്യോതിയുടെ ഭർത്താവ് ജയകൃഷ്ണൻ പുറത്തുപോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മകനും മരിച്ചുകിടക്കുന്നതായി കണ്ടത്.

വീടിനുള്ളിൽ നിന്ന് ജയകൃഷ്ണൻറെ കരച്ചിൽ കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. തുടർന്ന് ജ്യോതിയെയും നവീനെയും താഴെ ഇറക്കി. പിന്നീട് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവർ പൾസ് നോക്കിയപ്പോൾ കിട്ടുന്നുണ്ടായിരുന്നില്ല.

തുടർന്ന് പോലീസിൽ വിവരം അറിയിച്ച് പോലീസെത്തിയാണ് മൃതദേഹങ്ങൾ തലശേരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം നവീൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് നിന്ന് ആരെങ്കിലും വീട്ടിലേക്ക് പ്രവേശിച്ചതായി സൂചനയില്ല.

വീടിൻറെ രണ്ടാംനിലയിൽ കോണിപ്പടിയോട് ചേർന്നാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. ജ്യോതിയുടെ മുഖം രക്തത്തിൽ കുളിച്ച നിലയിലും നവീൻറെ കഴുത്തിന് മുറിവേറ്റ നിലയിലുമായിരുന്നു. ജ്യോതിയും മകനും തമ്മിൽ രാവിലെ വാക്കുതർക്കമുണ്ടായെന്ന് സൂചനയുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.