iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Amazon Now at Kochi:' ആമസോണ്‍ നൗ' കൊച്ചിയിലും, മിനിറ്റുകള്‍ക്കുള്ളില്‍ അവശ്യവസ്തുക്കള്‍ വീട്ടിലെത്തും

Kochi

ആമസോണിന്റെ അള്‍ട്രാ ഫാസ്റ്റ് ഡെലിവറി സേവനമായ 'ആമസോണ്‍ നൗ' വഴി അവശ്യവസ്തുക്കള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടിലെത്തും

കൊച്ചി: ആമസോണിന്റെ അതിവേഗ ഡെലിവറി സേവനമായ 'ആമസോൺ നൗ' കൊച്ചിയിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ഗ്രോസറി, പേഴ്സണൽ കെയർ, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, ചെറിയ ഗൃഹോപകരണങ്ങൾ തുടങ്ങിയ പതിനായിരക്കണക്കിന് അവശ്യവസ്തുക്കൾ മിനിറ്റുകൾക്കുള്ളിൽ വീട്ടിലെത്തും. കൊച്ചിയിലെ എളമക്കര, കടവന്ത്ര, തൃപ്പൂണിത്തുറ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ആമസോണ്‍ നൗ സേവനം ലഭ്യമാണ്. ചങ്ങനാശ്ശേരി പോലുള്ള മറ്റ് ചില പ്രദേശങ്ങളിലേക്കും സേവനം വ്യാപിപ്പിച്ചു വരുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ 'മിനിറ്റുകൾക്കുള്ളിൽ ഡെലിവറി' നെറ്റ്‌വർക്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി ആമസോൺ നൗ സേവനം രാജ്യത്തുടനീളമുള്ള 120-ലധികം നഗരങ്ങളിലാണ് വ്യാപിപ്പിച്ചത്. മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഇ-കൊമേഴ്സ് ബിസിനസ് യൂണിറ്റായി 'ആമസോൺ നൗ' മാറി. ലഭിച്ചുകൊണ്ടിരിക്കുന്ന ഓർഡറുകളിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വാർഷിക ഗ്രോസ് സെയിൽസ് 1 ബില്യൺ ഡോളർ കടന്നു.

ഉത്സവകാല ഓഫറുകൾ അടക്കം ആമസോൺ നൗ-ൽ ലഭ്യമാണ്. 80% വരെ കിഴിവ് ഇവയ്ക്ക് ലഭിക്കുന്നുണ്ട്. ആമസോൺ ഷോപ്പിങ് ആപ്പ് തുറന്ന് മുകളിലുള്ള 'നൗ' ബാനർ ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ പ്രദേശത്തെ പിന്‍കോഡ് നല്‍കി സേവനം ലഭ്യമാണോയെന്ന് നേരിട്ട് മനസ്സിലാക്കാം.

ഇന്ത്യയിലെ 300-ലധികം നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നു. കമ്പനി കൂടുതൽ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുകയാണെന്നും ഫുൾഫിൽമെന്റ് നെറ്റ്‌വർക്ക് തുടർന്നും വികസിപ്പിക്കുമെന്നും ആമസോൺ ഇന്ത്യ എവരി ഡേ എസ്സന്‍ഷ്യല്‍സ് വൈസ് പ്രസിഡന്റ് ഹർഷ് ഗോയൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.