CM VD Satheesan: ശശിധരൻ കർത്ത പണം നൽകിയോ? ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശൻ
)
കൊച്ചി: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വിഡി സതീശൻ. പണം കൈപ്പറ്റിയോ എന്ന ചോദ്യത്തിനും മറുപടി നൽകാൻ തയ്യാറാകാതിരുന്ന അദ്ദേഹം മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
കർത്തയുടെ ഡയറിയിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ പേരുവിവരങ്ങൾ ബിജെപി നേതാവ് ഷോൺ ജോർജ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്. വിഡി സതീശൻ, രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, പിണറായി വിജയൻ എന്നിവരുടെ പേരുകളാണ് ഈ പട്ടികയിലുള്ളത്.
ഇടത്-വലത് മുന്നണികൾ പരസ്പരം ഒത്തുകളിക്കുകയാണെന്നും ഇരു കൂട്ടരും ഒരു കള്ളനാണയത്തിൻറെ ഇരുവശങ്ങളാണെന്നും ഷോൺ ജോർജ് ആരോപിച്ചു. സർക്കാരിന് ഭയമില്ലെങ്കിൽ കേസ് അന്വേഷണം സിബിഐക്ക് വിടണം. താൻ പുറത്തുവിട്ടത് എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച ഔദ്യോഗിക രേഖകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൻറെ പക്കലുള്ള രേഖകളിൽ ബിജെപി നേതാക്കളുടെ പേരുകളില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു. വി മുരളീധരൻറെ പേര് ഇതിൽ കണ്ടിട്ടില്ലെന്നും ബിജെപിക്ക് മൂന്ന് എംഎൽഎമാരും ഒരു എംപിയും മാത്രമാണ് ഉള്ളതെന്നും അവർ അടുത്തകാലത്താണ് ചുമതലയേറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് അട്ടിമറിക്കാൻ പിണറായി വിജയനും വിഡി സതീശനും ചേർന്ന് ആസൂത്രിത നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോപണവിധേയനായ രമേശ് ചെന്നിത്തല തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണ്ടെന്ന് പറയുന്ന സാഹചര്യം ആണെന്നും ഷോൺ ജോർജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)