iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Madappura Chandran: ഗുരുതര രോഗബാധിതയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒളിവില്‍

Kozhikode

പോക്സോ കേസില്‍ പ്രതിയായ പാനൂര്‍ മുന്‍ നഗരസഭാ കൗണ്‍സിലര്‍ മടപ്പുര ചന്ദ്രനായി തിരച്ചില്‍.

കോഴിക്കോട്: ഗുരുതര രോഗത്തിന് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി ഒളിവിൽ. പാനൂർ നഗരസഭ മുൻ യുഡിഎഫ് കൗൺസിലറും പ്രാദേശിക കോൺഗ്രസ് നേതാവുമായ മടപ്പുര ചന്ദ്രനാണ് ഒളിവിൽ പോയത്. ഇയാൾക്കെതിരെ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസമാണ് രോഗബാധിതയായ 15-വയസ്സുകാരിക്ക് ബോധവൽക്കരണം നൽകാമെന്ന് കുടുംബത്തെ പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി പെണ്‍കുട്ടിയുടെ വീടിനുള്ളിൽ പ്രവേശിച്ചത്. എന്നാൽ പെൺകുട്ടിയുടെ അടുത്തെത്തിയ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതിനെ തുടർന്ന് പ്രതി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ വളയം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.