iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Drug Bust: പോലീസിനെ വെട്ടിച്ച് പാഞ്ഞു! സിനിമ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ രാസലഹരിയുമായി രണ്ട് പേർ പിടിയിൽ

Kozhikode

പോലീസിനെ കണ്ട് നിർത്താതെ പോയ കാറിനെ സാഹസികമായി ചേസ് ചെയ്താണ് പ്രതികളെ പിടികൂടുന്നത്. 

കോഴിക്കോട്: കാറിൽ കടത്തിയ രാസലഹരിയുമായി കടന്നുകളഞ്ഞ രണ്ട് പേരെ പോലീസ് പിടികൂടി. സിനിമ സ്റ്റൈൽ ചേസിങ്ങിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പളളിചാലിൽ വി.എം.അഫ്‌നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എൻ.ഐ.ടിയിൽ നടന്നുവരുന്ന 'തത്വ' ഫെസ്റ്റിനോടനുബന്ധിച്ച് ശനിയാഴ്ച രാത്രി 10:30-ഓടെ പോലീസ് നടത്തിയ പട്രോളിങ്ങിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറുന്നത്. പോലീസിനെ കണ്ട് നിർത്താതെ പാഞ്ഞുപോയ കാറിനെ കുന്ദമംഗലം പോലീസ് സാഹസികമായി പിന്തുടർന്നു. എസ്.ഐ വി.കെ. ഏലിയാസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ പി.സി. ബിജു, അജീഷ്, സി.പി.ഒമാരായ ഷിബില, മുഹമ്മദ് ഷമീർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കാറിനെ പിന്തുടർന്ന് പ്രതികളെ പിടികൂടിയത്.

കട്ടാങ്ങൽ–മാവൂർ റോഡിലൂടെ പോലീസിനെ വെട്ടിച്ച് അതിവേഗം പാഞ്ഞുപോയ കാർ എൻ.ഐ.ടി ഹോസ്റ്റലിന് സമീപത്തെ അപ്പാർട്ട്‌മെന്റ് പാർക്കിങ്ങിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിൽ 11.90 ഗ്രാം എം.ഡി.എം.എ ലഹരിമരുന്ന് കണ്ടെടുക്കുന്നത്. വാഹനം പോലീസ് പൂർണ്ണമായി വളഞ്ഞാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് എം.ഡി.എം.എയും കാറും കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.

എൻ.ഐ.ടിയ്ക്ക് സമീപത്തെ വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പ്രതികൾ രാസലഹരി എത്തിച്ചിരുന്നത്. ഇവർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് പോലീസ്. പിടിയിലായ അഫ്നാസിനെതിരെ കാപ്പ കേസ് ഉൾപ്പെടെ 11 ക്രിമിനൽ കേസുകളും ഒപ്പമുണ്ടായിരുന്ന റിൻഷ ഫാത്തിമയ്ക്കെതിരെ മൂന്ന് കേസുകളും നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എൻ.ഐ.ടി ക്യാമ്പസിന് സമീപമുള്ള വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാനാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് (NDPS Act) 22(സി), 29 എന്നീ ശക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.