School Students: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഹയർ സെക്കണ്ടറി വിദ്യാർഥികൾ; മൂന്ന് പേരെ സസ്പെൻഡ് ചെയ്തു
കുറ്റക്കാരായ മൂന്ന് വിദ്യാർഥികൾക്കെതിരെയും നടപടി സ്വീകരിച്ചതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.
)
കോഴിക്കോട്: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കണ്ടറി വിദ്യാർഥികളെ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്കൂളിലെ അധ്യാപികമാരുടെ വികൃതമാക്കിയ ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിദ്യാർഥികളാണ് വിവരം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ കഴിഞ്ഞ ജൂൺ മാസം മുതൽ തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങൾ പല ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് സ്കൂൾ മാനേജ്മെൻറും അധ്യാപകരും ചേർന്ന് പേരാമ്പ്ര പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് കുറ്റാരോപിതരായ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് കുറ്റക്കാരായ മൂന്ന് വിദ്യാർഥികൾക്കെതിരെയും സസ്പെൻഷൻ നടപടി സ്വീകരിച്ചതായി സ്കൂൾ അധികൃതർ വ്യക്തമാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)