iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Vastu Tips: ദൗർഭാ​ഗ്യങ്ങൾ വിടാതെ പിന്തുടരുന്നോ? ഈ വാസ്തു തെറ്റുകൾ കാരണമാകാം... ശ്രദ്ധിക്കണം!

Religion

സാമ്പത്തിക സ്ഥിരതയുണ്ടാകാനും അഭിവൃദ്ധി കൈവരിക്കാനും സഹായിക്കുന്ന ചില വാസ്തുശാസ്ത്ര നിയമങ്ങൾ അറിയാം.

നമ്മുടെ ദൈനംദിന ജീവിതത്തിലും വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ഥലം തിരഞ്ഞെടുക്കുന്നത് മുതൽ വീടിൻറെ നിർമാണം, മുറികളുടെ ക്രമീകരണം, വീട്ടിലെ സാധനങ്ങൾ എവിടെ വയ്ക്കണം എന്നതിൽ വരെ വാസ്തു നിയമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നു.

സൌഭാഗ്യവും സാമ്പത്തിക അഭിവൃദ്ധിയും ആഗ്രഹിക്കാത്തവരായി ആരും ഇല്ല. വാസ്തുശാസ്ത്ര പ്രകാരം വീടുകളിൽ വരുത്തുന്ന ചില ലളിതമായ മാറ്റങ്ങൾ ധനാഗമനത്തിനും നെഗറ്റീവ് ഊർജ്ജത്തെ അകറ്റി വീട്ടിൽ ഐശ്വര്യം നിറയ്ക്കുന്നതിനും സഹായിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കാനും ദാരിദ്ര്യം അകറ്റാനും സഹായിക്കുന്ന ചില പ്രധാന വാസ്തു നിർദേശങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

കുബേര സ്ഥാനവും വീടിൻറെ പ്രധാന വാതിലും

വാസ്തു പ്രകാരം വടക്ക് ദിശയാണ് ധനദേവനായ കുബേരൻറെ സ്ഥാനമായി കരുതപ്പെടുന്നത്. അതിനാൽ ഈ ഭാഗം എപ്പോഴും ശുദ്ധമായും പോസിറ്റീവ് ഊർജ്ജം നിറഞ്ഞതായും സൂക്ഷിക്കണം. വടക്ക്-കിഴക്ക് ദിശയിലെ മേൽക്കൂരയിൽ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്നത് ധനനഷ്ടത്തിന് കാരണമാകും. എന്നാൽ തറനിരപ്പിന് താഴെയുള്ള വാട്ടർ ടാങ്കുകൾ ഇവിടെ പണിയാവുന്നതാണ്. കൂടാതെ, വീടിൻറെ പ്രധാന കവാടത്തിന് തടസമായി കുഴികളോ തൂങ്ങിക്കിടക്കുന്ന വയറുകളോ വരാൻ പാടില്ല.

വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യോദയത്തിന് മുൻപായി തന്നെ വീട് അടിച്ചുവാരി വൃത്തിയാക്കുക. വീട് അടിച്ചുവാരുമ്പോൾ മാലിന്യങ്ങൾ വീനകത്തേക്ക് വരുന്ന രീതിയിൽ വേണം ചെയ്യാൻ, അതായത് പ്രധാന വാതിലിലൂടെ പുറത്തേക്ക് അടിച്ചുവാരിക്കളയരുത്. ഇത് ലക്ഷ്മീദേവിയെ പുറത്താക്കുന്നതിന് തുല്യവും ധനനഷ്ടത്തിന് കാരണമാകുകയും ചെയ്യും. മാലിന്യങ്ങൾ ശേഖരിക്കുന്ന ബക്കറ്റുകൾ എപ്പോഴും മൂടിവച്ച നിലയിൽ ആയിരിക്കണം. ഇവയിൽ കേടുപാടുകളോ ഓട്ടയോ ഉണ്ടായിരിക്കരുത്.

ക്ലോക്കുകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രവർത്തിക്കാത്തതോ കേടായതോ ആയ ക്ലോക്കുകളും വാച്ചുകളും വീട്ടിൽ സൂക്ഷിക്കരുത്. വീട്ടിലെ എല്ലാ ക്ലോക്കുകളിലും ഒരേ സമയം തന്നെ കാണിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, പെൻഡുലമുള്ളതും വലിയ ശബ്ദം ഉണ്ടാക്കുന്നതുമായ ക്ലോക്കുകൾ വാസ്തു പ്രകാരം വീട്ടിൽ വയ്ക്കുന്നത് ഉചിതമല്ല.

സാമ്പത്തിക ചോർച്ച തടയാനുള്ള ഉപായം

അകാരണമായി ചിലവ് വർധിക്കുകയോ പണം ചിലവായിപ്പോകുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ വീടിൻറെ തെക്ക്-പടിഞ്ഞാറ് മൂലയിൽ ഭാരമുള്ള ഒരു ലോഹക്കഷ്ണമോ ലോഹ വടിയോ സൂക്ഷിക്കുന്നത് വഴി സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സഹായിക്കും.

പണം സൂക്ഷിക്കുന്ന സ്ഥലം

പണമോ വിലപിടിപ്പുള്ള വസ്തുക്കളോ സൂക്ഷിക്കുന്ന സ്ഥലം അഥവാ അലമാരയുടെ മുൻഭാഗം വാതിലിന് അഭിമുഖമായി വരാൻ പാടില്ല. വാതിലിന് വശങ്ങളിലേക്കോ പുറംതിരിഞ്ഞോ നിൽക്കുന്ന രീതിയിൽ അലമാര ക്രമീകരിക്കാം. അലമാരയ്ക്ക് മുന്നിലായി ഒരു കണ്ണാടി വയ്ക്കുന്നത് ധനം ഇരട്ടിയാക്കാൻ സഹായിക്കുന്ന വാസ്തു ശാസ്ത്ര നിർദേശം ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.