V. Sasi Passed Away: പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി ശശി അന്തരിച്ചു
V. Sasi Passed Away: എസിടി നീലേശ്വരത്തിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
)
കാസർഗോഡ്: പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി ശശി അന്തരിച്ചു. 75 വയസായിരുന്നു. അദ്ദേഹം നിരവധി പ്രൊഫഷണൽ അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായിരുന്നു.
അദ്ദേഹം 2023 ൽ കേരളം സംഗീത നാടക അക്കാദമി അവാർഡും എ ശാന്തകുമാർ നാടക പുരസ്കാരവും നേടിയിട്ടുണ്ട്. കൂടാതെ ആക്റ്റ് നീലേശ്വരത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിനും അര്ഹനായിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത നാടകങ്ങളിൽ കണികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ മരമീടൻ, മാറ്റിവെച്ച തലകൾ എന്നിവ ഉൾപ്പെടുന്നു.
കാസർഗോഡിന്റെ തനത് സാംസ്‌കാരിക പരിസരത്തിലാണ് അദ്ദേഹം നാടകപ്രവർത്തനം നടത്തിയത്. സാമൂഹിക പ്രശ്‌നങ്ങളും സാധാരണക്കാരുടെ ജീവിതങ്ങളും സ്‌നേഹബന്ധങ്ങളിലെ സങ്കീർണ്ണതകളും അദ്ദേഹത്തിന്റെ നാടകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക നാടക കൂട്ടായ്മകൾ ഉണ്ടാക്കുന്നതിലും പുതുതലമുറയിലെ നാടക പ്രവർത്തകർക്കായി നാടക ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം സജീവ പങ്കുവഹിച്ചിട്ടുമുണ്ട്.
അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ച നാടകം ഏകലവ്യനാണ്. അദ്ദേഹത്തിൻറെ പ്രധാന നാടകങ്ങൾ പാക്കനാർ സൂക്തം, ബൊളിവിയ, ശ്വാസം, പെൺവിളക്ക്, മാനസാന്തരത്തിന്റെ ബാക്കിപത്രം, കൂകി പായും തീവണ്ടി, ഹൃദയത്തിലേക്കൊരു ചക്രം തുടങ്ങിയവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)