BRICS Summit 2026: ഡല്‍ഹി ബ്രിക്സ് ഉച്ചകോടി: അമേരിക്കയുടെ ആശങ്കയും ഇന്ത്യയുടെ വെല്ലുവിളിയും!
)
സെപ്റ്റംബര്‍ 12,13 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി (BRICS Summit) ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീരുവ ഭീഷണി, ഇറാന്‍ സംഘര്‍ഷം, ചൈനയുടെ ഭീഷണികളെ പ്രതിരോധിച്ച് സ്വയംഭരണം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയെയാണ് ഈ ഉച്ചകോടി ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
ബ്രിക്സ് കൂട്ടായ്മ വളരുന്നതും, ഡോളറിന് പകരം മറ്റ് വഴികള്‍ തേടുന്നതും, ഇന്ത്യയുടെ ആതിഥേയത്വത്തിൽ റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ ഏകീകരണം എന്നിവ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആശങ്കപ്പെടുത്തുന്നതാണ്.
ഇന്ത്യയുടെ വെല്ലുവിളി
ഡല്‍ഹിയില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്കിയന്റെ സാന്നിധ്യം നിര്‍ണായകമാണ്. ഇറാന്‍ ഇപ്പോള്‍ ബ്രിക്സ് അംഗമാണ്. അതിനാല്‍ തന്നെ അമേരിക്ക വളരെ സൂക്ഷ്മമായിട്ടാണ് ഈ ബ്രിക്സ് ഉച്ചകോടിയെ നിരീക്ഷുന്നത്. അമേരിക്കയുമായുള്ള നിര്‍ണായകമായ തന്ത്രപരവും സാമ്പത്തികവുമായ ബന്ധം നിലനിര്‍ത്തിക്കൊണ്ട് ബ്രിക്സില്‍ ഇറാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുക എന്നത് ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളിയാണ്
അമേരിക്കയുടെ ആശങ്ക
ബ്രിക്സില്‍ ഇപ്പോള്‍ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ മാത്രമല്ല. ഇറാൻ ഉൾപ്പെടെ നിരവധി പുതിയ രാജ്യങ്ങൾ ബ്രിക്സില്‍ ചേർന്നിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനുള്ള ആധിപത്യം കുറയ്ക്കാനും, സ്വന്തം കറൻസികളിൽ വ്യാപാരം നടത്താനും ബ്രിക്സ് രാജ്യങ്ങൾ ശ്രമിക്കുന്നത് അമേരിക്കയെ ആശങ്കപ്പെടുത്തുന്നു. ബ്രിക്സ് ഒരിക്കലും അമേരിക്കയ്ക്കെതിരെയുള്ള കൂട്ടായ്മയാകില്ലെന്നും മറിച്ച് വികസ്വര രാജ്യങ്ങളുടെ ശബ്ദമാകാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. നയതന്ത്ര ബാലൻസാണ് ഉച്ചകോടിക്ക് ലോകശ്രദ്ധ നേടാന്‍ കാരണമാക്കിയത്.
ഇറാന്റെ സാന്നിദ്ധ്യം
എന്തുകൊണ്ടാണ് ബ്രിക്സ് രാജ്യങ്ങള്‍ ഡോളറിന്റെ ആധിപത്യം ഒരു വെല്ലുവിളിയായി കാണുന്നത്. ഇന്നും ആഗോള വ്യാപാരത്തിലും വിദേശനാണ്യ കരുതല്‍ ശേഖരത്തിലും ഡോളര്‍ തന്നെയാണ് ഏറ്റവും ശക്തമായ കറന്‍സി. ഉപരോധങ്ങളുടെയും നയതന്ത്ര സമ്മർദ്ദങ്ങളുടെയും പശ്ചാത്തലത്തിൽ ബ്രിക്സിലെ പല അംഗങ്ങളും ഡോളറിലുള്ള ആശ്രയം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതിനാൽ സ്വന്തം നാണയങ്ങളിലെ വ്യാപാരം, ബദൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ഡിജിറ്റൽ സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ ബ്രിക്സ് അജണ്ടയിലുണ്ട്. എന്നാൽ ഇവിടെയും ഇന്ത്യയുടെ സമീപനം വളരെ കരുതലോടെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)