Published: Oct 27, 2026, 04:28 PM | Updated: Oct 27, 2026, 04:28 PM
ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ ഐപാഡായ ഐപാഡ് മിനി (iPad mini) പുറത്തിറക്കി.
1 / 5ആപ്പിളിന്റെ ഐപാഡ് മിനി കനംകുറഞ്ഞ രൂപത്തിലാണ്. ഉയർന്ന തെളിച്ചമുള്ള 8.5 ഇഞ്ച് ഒഎൽഇഡി (OLED) ഡിസ്പ്ലേയും ഇതിലുണ്ട്. 12 എംപി വൈഡ് റിയർ ക്യാമറയും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ലാൻഡ്സ്കേപ്പ് പൊസിഷനിലുള്ള 12 എംപി അൾട്രാ വൈഡ് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.2 / 5എ20 പ്രോ ചിപ്പാണ് ഐപാഡ് മിനിയിൽ നൽകിയിരിക്കുന്നത്. ഇത് ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ചതാണ്. മാത്രമല്ല ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഫീച്ചറുകൾക്ക് ശക്തമായ പിന്തുണയാണ് ഐപാഡ് മിനിയിലുണ്ട്.3 / 5വേഗതയേറിയ ഡാറ്റാ കൈമാറ്റത്തിനായി യുഎസ്ബി-സി പോർട്ടും, വൈ-ഫൈ, സെല്ലുലാർ (5G) ഓപ്ഷനുകളും ലഭ്യമാണ്. ഒറ്റ ചാര്‍ജില്‍ ദിവസം മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബാറ്ററിയാണ് ഇതിലുള്ളത്.4 / 5നോട്ടുകൾ എഴുതാനും രേഖകളിൽ ഒപ്പിടാനും ചിത്രരചനയ്ക്കും ഐപാഡ് മിനിയിൽ ആപ്പിൾ പെൻസിൽ പ്രോ (Apple Pencil Pro), ആപ്പിൾ പെൻസിൽ എന്നിവ ഉപയോഗിക്കാം.5 / 5ആപ്പിൾ ഐപാഡ് മിനി വൈ-ഫൈ മോഡൽ 82,900 രൂപ മുതലും വൈ-ഫൈ+സെല്ലിലാർ മോഡലിന് 1,00,900 രൂപ മുതലുമാണ് ഇന്ത്യയിലെ വില. ആവശ്യാനുസരണം ഫയലുകളും ആപ്പുകളും സൂക്ഷിക്കുന്നതിനായി വ്യത്യസ്ത സ്റ്റോറേജ് ശേഷിയുള്ള വേരിയന്റുകളിൽ ആപ്പിളിന്റെ ഐപാഡ് മിനി എത്തുന്നുണ്ട്. സ്റ്റോറേജ് ശേഷിക്ക് അനുസരിച്ച് വിലയിൽ മാറ്റങ്ങൾ വരാം. മിഡ്നൈറ്റ്, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിൽ ഐപാഡ് മിനി ലഭ്യമാണ്