Horoscope Today: ചിങ്ങം രാശിക്കാർ ആരോഗ്യത്തിൽ ശ്രദ്ധിക്കുക, മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസം; ഇന്നത്തെ സമ്പൂർണ രാശിഫലം
ഓരോ ദിവസവും 12 രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും ഉണ്ടാകുക. ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
)
ഓരോ ദിവസത്തെയും ഗ്രഹനില 12 രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾക്ക് കാരണമാകും. ചിലർക്ക് അനുകൂലമായ ഫലങ്ങൾ നൽകുമ്പോൾ ചിലർക്ക് പ്രതികൂല ഫലങ്ങളാകും ലഭിക്കുക. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
മേടം
ഇന്ന് ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. എന്നാൽ, പ്രതീക്ഷിക്കുന്ന രീതിയിലുള്ള ഫലങ്ങൾ ഉടൻ ലഭിച്ചേക്കില്ല. കാര്യങ്ങൾ അനുകൂലമാകാൻ സമയം എടുക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ജോലിയിലും ബിസിനസിലും സജീവമായിരിക്കും. ഇന്ന് ആസൂത്രണം ചെയ്യുന്ന പദ്ധതികൾ ഭാവിയിലെ വളർച്ചയിൽ ശക്തമായ അടിത്തറയാകും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സാമ്പത്തിക സുരക്ഷിതത്വത്തെ കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കും. മറ്റുള്ളവർ നൽകിയ നല്ല അനുഭവങ്ങളെയും പ്രചോദനങ്ങളെയും ഓർക്കും.
കർക്കടകം
നിങ്ങൾ ഇന്ന് സുഹൃത്തുക്കൾക്ക് പ്രചോദനമായി മാറും. വിചാരിച്ച കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കും. സ്നേഹബന്ധങ്ങൾ ദീർഘകാലം നിലനിൽക്കും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് തിരക്കേറിയ ദിവസം ആയിരിക്കും. മാനസിക സമ്മർദ്ദവും ഉണ്ടാകും. ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുക.
കന്നി
കുട്ടികളെയും പ്രിയപ്പെട്ടവരെയും കുറിച്ച് ഓർത്ത് ആകുലതയുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. ചിലവ് വർധിക്കും. നിക്ഷേപങ്ങൾ നടത്തുമ്പോൾ അതീവ ശ്രദ്ധ വേണം.
തുലാം
തുലാം രാശിക്കാർക്ക് മനസിൽ ഭാവിയെക്കുറിച്ച് നല്ല ചിന്തകൾ ഉണ്ടാകും. പങ്കാളിയോട് സ്നേഹവും കരുതലും ഉണ്ടാകും. ജീവിതനിലവാരം മെച്ചപ്പെടും.
വൃശ്ചികം
ബിസിനസുകാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. എന്നാൽ, ഗ്രഹനില പൂർണമായും അനുകൂലമല്ല. അതിനാൽ, ചില തടസങ്ങൾ നേരിടേണ്ടി വരും.
ധനു
തെറ്റായ തീരുമാനങ്ങളിലേക്ക് വഴിതിരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഉറച്ച തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടാകും. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് ഇന്ന് മാറ്റിവയ്ക്കുക. വിദേശത്തുള്ള സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തും.
മകരം
ഇന്ന് മകരം രാശിക്കാർക്ക് ചില പ്രതിസന്ധികൾ നേരിടും. എങ്കിലും അതിനെ ഓർത്ത് അമിതമായി വിഷമിക്കേണ്ടതില്ല. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കരിയറിൽ പുരോഗതിയുണ്ടാകും.
കുംഭം
കുംഭം രാശിക്കാർ ഇന്ന് ചിലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം വേണം. പണം കടം കൊടുക്കുന്നതും ലോണിന് ഗ്യാരണ്ടി നിൽക്കുന്നതും പൂർണമായും ഒഴിവാക്കുക.
മീനം
മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇന്ന് നിങ്ങൾ കൂടുതൽ പ്രിയമുള്ളവരാകും. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യത.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)