iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Horoscope Today: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം

Religion

ഗ്രഹനില അനുസരിച്ച് 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

മേടം

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങൾ നൽകും. വിവിധ കാര്യങ്ങളിൽ വിജയവും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. മനസ്സിന് ഉണർവ്വും വ്യക്തമായ ദിശാബോധവും ഉണ്ടാകും. എടുത്തുചാട്ടം ഒഴിവാക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ക്ഷമയും ജാഗ്രതയും പുലർത്തണം.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് വിവിധ കാര്യങ്ങളിൽ തടസ്സങ്ങളും അഭിമാനക്ഷതവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ഇരുചക്രവാഹന യാത്രകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചെലവുകൾ നിയന്ത്രിക്കുന്നതിന് ജാഗ്രത പുലർത്തുക. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്നത്തെ ദിവസം മത്സരവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം എന്നിവയുണ്ടാകും. പുതിയ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തിടുക്കം ഒഴിവാക്കുക. ചിന്തിച്ച് മാത്രം കാര്യങ്ങൾ തീരുമാനിക്കുക.

കർക്കടകം

കർക്കടകം രാശിക്കാ‍ർക്ക് തൊഴിൽ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാനും ഇന്നത്തെ ദിവസം സാധിക്കും. ശാരീരികക്ഷമത നിലനിർത്താൻ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നത് സഹായിക്കും. വരുമാനം വ‍ർധിക്കും. സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും.


ചിങ്ങം

ചിങ്ങം രാശിക്കാ‍ർക്ക് ഇന്നത്തെ ദിവസം ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ക്രിയാത്മകമായ മേഖലകളിൽ തിളങ്ങാനും അവസരം ലഭിക്കുന്നതാണ്. കുടുംബജീവിതത്തിൽ ശ്രദ്ധ പുല‍ർത്തേണ്ടതാണ്. പങ്കാളിയോട് സംസാരിക്കുമ്പോൾ വാക്കുകളിൽ മിതത്വം പാലിക്കാൻ ജാ​ഗ്രത പുല‍ത്തേണ്ടതാണ്.

കന്നി

കന്നി രാശിക്കാ‍ർക്ക് സാമ്പത്തിക ഇടപാടുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കാൻ പറ്റിയ ദിവസമാണ് ഇന്ന്. മറ്റുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെടാതിരിക്കുക. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക.

തുലാം

തുലാം രാശിക്കാ‍ർക്ക് ഇന്ന് മനസ്സിന് സമാധാനവും ഉന്മേഷവും ലഭിക്കുന്ന ദിവസമാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നത് മനസിന് സമാധാനം നൽകും. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയും വ്യക്തിജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം

വൃശ്ചികം രാശിക്കാ‍ർക്ക് ബന്ധങ്ങളിൽ ചെറിയ പിരിമുറുക്കങ്ങൾ ഉണ്ടായേക്കാമെങ്കിലും സമാധാനപരമായ സമീപനത്തിലൂടെ അവ പരിഹരിക്കാൻ സാധിക്കും. പഴയ പരിചയക്കാരെ ഇന്ന് കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ വളരയെധികം ശ്രദ്ധ വേണ്ട ദിവസമാണ് ഇന്ന്.

ധനു

ധനു രാശിക്കാ‍ർക്ക് ഇന്നത്തെ ദിവസം അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ ക്ഷമയോടെ പ്രവർത്തിക്കേണ്ടതാണ്. യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് മനസിന് ശാന്തതയും സമാധാനവും നൽകാൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും ഊ‍ർജ്ജം നൽകും.

മകരം

മകരം രാശിക്കാ‍ർക്ക് പുതിയ കാര്യങ്ങൾ തുടങ്ങാൻ അനുകൂല സമയമാണ് ഇന്ന്. പുതിയ വ്യായാമ മുറകൾ ആരംഭിക്കാനും അനുകൂലമായ ദിവസം ആണ്. ചെറിയ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടായാലും അതിനെ അതിജീവിക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായിരിക്കും.

കുംഭം

കുംഭം രാശിക്കാ‍ർക്ക് കരിയറിലും പ്രൊഫഷണൽ ലക്ഷ്യങ്ങളിലും പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. നിരാശ ഒഴിവാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കുക. സാമ്പത്തികമായി ഉയ‍‍ർച്ചയുണ്ടാകും. മാനസികമായി ശാന്തമായി സമാധാനമായും തുടരുന്നതിന് യോ​ഗ, ധ്യാനം എന്നിവ ശീലിക്കുന്നത് ​ഗുണം ചെയ്യും.

മീനം

മീനം രാശിക്കാ‍ർ പഴയ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഉപേക്ഷിക്കണം. ഇത് ജീവിതത്തിൽ പുരോ​ഗതിയുണ്ടാകുന്നതിന് സഹായിക്കും. മാനസിക ക്ഷീണം ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കണം. കായികപരമായ കാര്യങ്ങളിൽ താത്പര്യം വ‍ർധിക്കും. ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.