Kalatmak Yog 2026: ചന്ദ്ര-ശുക്ര കലാത്മക യോഗം ഇവർക്ക് നൽകും വൻ സാമ്പത്തിക നേട്ടങ്ങൾ!
)
Kalatmak Yog 2026: ജ്യോതിഷ പ്രകാരം ഒമ്പത് ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിനു ശേഷം രാശികൾ മാറ്റുന്നു. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. ചന്ദ്രൻ ഏകദേശം രണ്ടര ദിവസമാണ് ഒരു രാശിയിൽ തുടരുന്നത്. അതുപോലെ ഒക്ടോബർ 11 ന് ചന്ദ്രൻ തുലാം രാശിയിൽ പ്രവേശിക്കും. അവിടെ ശുക്രനുമായി സംയോജിച്ച് കലാത്മക യോഗെയിം സൃഷ്ടിക്കും.
ചന്ദ്രനും ശുക്രനും സംയോജിക്കുന്നതിലൂടെ ഉണ്ടാകുന്ന ഈ യോഗം പല രാശിക്കാരുടെയും ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തും. എന്നിരുന്നാലും ഈ മൂന്ന് രാശിക്കാർക്ക് അവരുടെ ജോലികളിലും ബിസിനസ്സുകളിലും നേട്ടങ്ങൾ നാൾക്ക് ഒപ്പം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയും ഉണ്ടാകും. ചന്ദ്ര-ശുക്ര സംയോജനത്താൽ ഉണ്ടാകുന്ന കലാത്മക യോഗം ഏതൊക്കെ രാശിക്കാർക്ക് ശുഭകരമാകുമെന്ന് നോക്കാം...
മനസ്സിന്റെ പ്രതീകമായ ചന്ദ്രൻ ഒക്ടോബർ 11 ന് രാവിലെ 11:05 ന് തുലാം രാശിയിൽ പ്രവേശിക്കുകയും സമ്പത്തിന്റെ ദാതാവായ ശുക്രനുമായി സംയോജിക്കുകയും ചെയ്യും. ഇതിലൂടെ കലാത്മക യോഗം സൃഷ്ടിക്കും. ഒക്ടോബർ 13 ചൊവ്വാഴ്ച വൈകുന്നേരം 7:12 വരെ ഈ രാജയോഗം നിലനിൽക്കും. ഇതിനുശേഷം ചന്ദ്രൻ വൃശ്ചികത്തിൽ പ്രവേശിക്കും.
കലാത്മക യോഗം എങ്ങനെയാണ് രൂപപ്പെടുന്നത്?
ചന്ദ്രനും ശുക്രനും കൂടിച്ചേരുന്നത്തിലൂടെയാണ് കലാത്മക യോഗം സൃഷ്ടിക്കുന്നത്. ഈ രാജയോഗം ജീവിതത്തിൽ സർഗ്ഗാത്മകത, സൗന്ദര്യം, സുഖസൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കും. ഓരോ രാശികൾക്കും ഈ രാജയോഗത്തിന്റെ ഫലങ്ങൾ വ്യത്യാസപ്പെടാം.
മേടം (Aries): ഈ രാശിക്കാർക്ക് കലാത്മക യോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ ഏഴാം ഭാവത്തിൽ ശുക്രന്റെയും ചന്ദ്രന്റെയും സംയോജനം നടക്കുന്നു. തൽഫലമായി ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ ഉണ്ടാകും. അവരുടെ ജീവിതത്തിൽ അവർക്ക് കൂടുതൽ മാധുര്യം ലഭിക്കും. അവർക്ക് അവരുടെ ഇണയോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ കഴിയും. തൊഴിൽ ചെയ്യുന്നവർക്ക് കലായോഗം ഗുണം ചെയ്യും. പങ്കാളിത്ത ബിസിനസ്സ് ഗണ്യമായ ലാഭം നൽകും.
തുലാം (Libra): ഈ രാശിക്കാർക്കും കലാത്മക യോഗം വളരെ ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ ലഗ്ന ഭാവത്തിൽ ശുക്ര-ചന്ദ്ര സംയോജനം രൂപം കൊള്ളുന്നു. ഈ ലഗ്നത്തിൽ രൂപം കൊള്ളുന്ന കലാത്മക യോഗ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് വളരെയധികം ആകർഷണം നൽകും. ബഹുമാനം വർദ്ധിക്കാൻ സാധ്യത. സംഗീതം, നൃത്തം, ചിത്രകല, നവീകരണം, ഫാഷൻ തുടങ്ങിയ മേഖലകളിൽ നിങ്ങൾക്ക് നേട്ടങ്ങൾ അനുഭവപ്പെടാം. നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെട്ടേക്കാം. കൂടാതെ, നിങ്ങളുടെ ദാമ്പത്യ ജീവിതം ഐക്യത്തോടെ തുടരും.
കുംഭം (Aquarius): ഇവർക്കും ഈ യോഗം സ്പെഷ്യൽ ആയിരിക്കും. ഈ രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. തൽഫലമായി ഈ രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം അനുകൂലമായി തോന്നിയേക്കാം. ഈ സമയം ജോലി ചെയ്യുന്നവർക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങൾക്ക് ഒരു നല്ല സ്ഥാനമോ ഉത്തരവാദിത്തമോ ലഭിക്കാൻ സാധ്യത. ബിസിനസ്സിലും ലാഭം പ്രതീക്ഷിക്കാം. വീട്ടിലെ അന്തരീക്ഷം സന്തോഷകരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)