iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Religion

Laxmi Narayana Raja Yoga: 10 ദിവസത്തിനുള്ളിൽ കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Laxmi Narayana Raja Yoga: സെപ്തംബർ അവസാന ആഴ്ചയിൽ ഗ്രഹങ്ങളുടെ സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഈ മാസത്തിൽ ബുധൻ കന്നി രാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിക്കും. ഇവിടെ ശുക്രൻ നേരത്തെ തന്നെയുണ്ട്. അതിലൂടെ തുലാം രാശിയിൽ ബുധനും ശുക്രനും ചേർന്ന് ലക്ഷ്മി നാരായണ യോഗം ഉണ്ടാക്കും.

ജ്യോതിഷത്തിൽ ബുധനെ ബുദ്ധി, സംസാരം, വ്യാപാരം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ശുക്രൻ ധനം, സുഖസൗകര്യങ്ങൾ, സ്നേഹം, ഭൗതിക നേട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ രണ്ടു ഗ്രഹങ്ങളുടെയും കൂടിച്ചേരൽ സംമ്പത്തികമായും ജോലിയിലും വലിയ നേട്ടങ്ങൾ കൊണ്ടുവരും.

എന്താണ് ലക്ഷ്മി നാരായണ യോഗം?

ജ്യോതിഷപ്രകാരം ജാതകത്തിൽ ബുധനും ശുക്രനും ഒരുമിക്കുമ്പോൾ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും. ഇതിലൂടെ ധനം, സമൃദ്ധി, ബുദ്ധിശക്തി, സർഗാത്മകത എന്നിവ ഒരുമിക്കും. ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ഈ രണ്ടു ഗ്രഹങ്ങളും ഒരു രാശിയിൽ എത്തുകയും അതിലൂടെ അതിന്റെ പ്രഭാവം ചില രാശിക്കാർക്ക് നല്ല രീതിയിൽ ലഭിക്കും.

ഇത്തവന ഈ യോഗം തുലാം രാശിയിലാണ് സൃഷ്ടിക്കാൻ പോകുന്നത്. ജ്യോതിഷപ്രകാരം ഈ യോഗം ചില രാശിക്കാർക്ക് ജോലി, ബിസിനസ്, സാമ്പത്തികം എന്നിവയിൽ വലിയ നേട്ടങ്ങൾ നൽകും.

മിഥുനം (Gemini): ഈ രാശിക്കാർക്ക് ലക്ഷ്മി നാരായണ യോഗത്തിലൂടെ വിദ്യാഭ്യാസം, ജോലി, സാമ്പത്തികം എന്നിവയിൽ വലിയ നേട്ടമാണ് നൽകുക. മത്സര പരീക്ഷകളിൽ പങ്കെഉടക്കുന്നവർക്ക് നേട്ടങ്ങൾ, ജോലിയുള്ളവർക്ക് ഉത്തരവാദിത്തം, ബിസിനസിൽ നേട്ടം.

തുലാം (Libra): ഈ യോഗം തുലാം രാശിയിലാണ് സൃഷ്ടിക്കാൻ പോകുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ. ആത്മവിശ്വാസം വർധിക്കും, വ്യക്തത്വത്തിൽ നല്ല മാറ്റം, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവൃത്തി തിരിച്ചറിയും, ബിസിനസുകാർക്ക് പുതിയ അവസരം, ലാഭം എന്നിവ ലഭിക്കും.

ധനു (Sagittarius): ഇവർക്കും ഈ യോഗം വരുമാനം വർധിക്കാൻ സഹായിക്കും. പ്രതിഭകളായ ആളുകളുമായി സംവദിക്കും അതിലൂടെ നേട്ടങ്ങൾ ഉണ്ടാകും. വളരെക്കാലമായി കുടുങ്ങിക്കിടന്ന സാമ്പത്തിക പദ്ധതികളിൽ നേട്ടം ലഭിക്കും.

മകരം (Capricorn): ഇവർക്കും ഈ യോഗത്താൽ ജോലിയിൽ നേട്ടം, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും. ബിസിനസിൽ നിർത്തിവച്ചിരുന്ന പദ്ധതികളിൽ നിന്നും നേട്ടം കൊയ്യാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)