Malavya Yoga: ശുക്ര സംക്രമണത്താൽ മാളവ്യയോഗം; ഇവർക്കിനി സാമ്പത്തിക നേട്ടവും കരിയർ വിജയവും!
Shukra Gochar: നവംബർ 22 ന് ശുക്രൻ തന്റെ രാശിയായ തുലാം രാശിയിലേക്ക് സംക്രമിക്കും ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും.
)
ജ്യോതിഷത്തിൽ ശുക്രനെ ഒരു ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. സമ്പത്ത്, സന്തോഷം, സ്നേഹം, സൗന്ദര്യം, ഭൗതിക സുഖം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രൻ നിലവിൽ ദുർബലമായ കന്നി രാശിയിലാണ് നവംബർ 22 ന് സ്വന്തം രാശിയായ തുലാം രാശിയിൽ വീണ്ടും പ്രവേശിക്കും. ഇതിലൂടെ മാളവ്യ രാജയോഗം സൃഷ്ടിക്കും.
മാളവ്യ രാജയോഗത്തിന്റെ രൂപീകരണം എല്ലാ രാശികളേയും സ്വധീനിക്കുമെങ്കിലും ചില രാശിക്കാർക്ക് പുരോഗതി, തൊഴിൽ നേട്ടങ്ങൾ, ബിസിനസ്സ് വികാസം എന്നിവ ഉണ്ടാക്കും. നവംബർ 22 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കുകയും അത് 2027 ജനുവരി 1 വരെ അവിടെ തുടരുകയും ചെയ്യും. ശുക്രന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ഗുണം നൽകുകയെന്ന് നമുക്ക് നോക്കാം...
മേടം (Aries) രാശിക്കാർക്ക് മാളവ്യ രാജയോഗത്തിലൂടെയുള്ള ഗുണങ്ങൾ
- മേട രാശിക്കാരിൽ മാളവ്യ രാജയോഗം നല്ല സ്വാധീനം ചെലുത്തും.
- ഈ കാലയളവിൽ ഇവർക്ക് പുതിയ ബിസിനസ്സ് അവസരങ്ങൾ തെളിയും. ദീർഘകാല ബിസിനസ് പദ്ധതികൾ നേട്ടങ്ങൾ നൽകും.
- മാളവ്യ രാജയോഗത്തിലൂടെ മേടരാശിക്കാർക്ക് പുതിയ തൊഴിൽ അവസരങ്ങൾ വരും.
- തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം.
മാളവ്യ രാജയോഗത്തിലൂടെ തുലാം രാശിക്കാർക്കുള്ള നേട്ടങ്ങൾ
- ശുക്രന്റെ സംക്രമണം തുലാം രാശിക്കാർക്ക് വളരെ ശുഭകരവും അനുകൂലവുമായിരിക്കും.
- ബഹുമാനവും ആത്മവിശ്വാസവും വർദ്ധിക്കും ഒപ്പം സാമൂഹിക നില വർദ്ധിക്കും.
- ലാഭത്തിനായുള്ള നല്ലതും സുവർണ്ണവുമായ അവസരങ്ങൾ തുറക്കും. പുതിയ വരുമാന സ്രോതസ്സുകൾ വികസിക്കും.
- വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കും. ഈ കാലയളവിൽ ശമ്പള വർദ്ധനവിന് സാധ്യത.
മാളവ്യ രാജയോഗം കന്നിരാശിക്കാർക്ക് നൽകുന്ന നേട്ടങ്ങൾ
- ശുക്രന്റെ മാളവ്യ രാജയോഗം കന്നി രാശിക്കാർക്ക് വളരെ ഗുണകരമായിരിക്കും.
- പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഉയർന്നുവന്നേക്കാം. ദീർഘകാലമായി കൈവശം വച്ചിരുന്ന ഫണ്ടുകൾ തിരിച്ചുപിടിക്കും.
- കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള അവസരം നൽകിയേക്കാം. ഈ സമയത്ത് ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയം.
- ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകൾ വർദ്ധിച്ചേക്കാം.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)