ചാല സ്വര്‍ണക്കവര്‍ച്ചയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തി; വെള്ളായണിയില്‍ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് 700 ഗ്രാം സ്വർണ്ണം
Chala Gold Robbery Updates: പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്.
)
തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയില്‍ തൊണ്ടി മുതലായ കൂടുതൽ സ്വർണ്ണം കണ്ടെത്തിയതായി റിപ്പോർട്ട്. സ്വർണ്ണം കണ്ടെത്തിയത് വെള്ളായണിയിലെ ഒഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ്.
കണ്ടെടുത്തത് 700 ഗ്രാമോളം വരുന്ന സ്വർണ്ണമാണ് എന്നാണ് റിപ്പോർട്ട്. പ്രതികളിൽ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം വെള്ളായണിയിലെ ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ നിന്നും സ്വർണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ്ണം കുഴിച്ചിട്ടിരുന്നത്.
പ്രതികളെ പിടികൂടിയപ്പോൾ അവരുടെ കയ്യിൽ 450 ഗ്രാം സ്വർണം ഉണ്ടായിരുന്നു. ബിസിനസ് വളർച്ചയിലുള്ള പകയാണ് സ്വർണ്ണ കവർച്ചക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്കായുള്ള ഗൂഢാലോചന നടത്തിയത് പനവിളയിലെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പറമ്പിൽ സ്വർണ്ണം ഒളിപ്പിച്ചത് പ്രതി അനൂപാണ്. കണ്ടെത്തിയ തൊണ്ടിമുതൽ പരിശോധിക്കാനായി വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ വിളിച്ചിട്ടുണ്ട്. ഇതിനിടയിൽ കേസിൽ അറസ്റ്റിലായ അനില്‍ അനൂപ്, ആന്റണി എന്നിവരെ ഏഴു ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ജയറാമിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ചാല മാർക്കറ്റിലെ ജ്വല്ലറി ഉടമയിൽ നിന്നും 250 പവൻ സ്വർണ്ണമാണ് അക്രമികൾ കൈക്കലാക്കിയത്. ബൈക്കിലെത്തിയ രണ്ടുപേർ ഉടമയുടെ കയ്യിൽ നിന്നും സ്വർണ്ണം പിടിച്ചു പറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

)
)
)
)
)
)
)
)