iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

LPG to PNG: 90 ദിവസത്തിനുള്ളിൽ കണക്ഷൻ മാറണം, എൽപിജി വിതരണം ഉടൻ നിർത്തലാക്കിയേക്കും...

Utility

എൽപിജി സിലിണ്ടറുകൾക്ക് പകരം പിഎൻജി ലഭ്യമായ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകളിലേക്ക് മാറാൻ സമയപരിധി.

വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പൈപ്പ് ലൈനുകൾ വഴി നേരിട്ട് എത്തിക്കുന്ന പ്രകൃതിവാതകമാണ് പൈപ്പ്ഡ് നാച്ചുറൽ ​ഗ്യാസ് അല്ലെങ്കിൽ പിഎൻജി (PNG). ഇതുമായി ബന്ധപ്പെട്ട് നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി.

പൈപ്പ്ഡ് നാച്ചുറൽ ​ഗ്യാസ് ലഭ്യമായ പ്രദേശങ്ങളിലെ ഉപഭോക്താക്കളെ എൽപിജിയിൽ (LPG) നിന്ന് ഘട്ടംഘട്ടമായി പിഎൻജിയിലേക്ക് മാറ്റുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഔദ്യോ​ഗിക അറിയിപ്പ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ അർഹ​രായ ഉപഭോക്താക്കൾക്ക് പിഎൻജി കണക്ഷനായി അപേക്ഷിക്കണം. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിച്ചില്ലെങ്കിൽ എൽപിജി വിതരണം നിർത്തലാക്കും.

പുതിയ നിർദ്ദേശങ്ങൾ

2026 മാർച്ച് 24-ന് പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവിനും പെട്രോളിയം ആൻഡ് നാച്ചുറൽ ​ഗ്യാസ് റെ​ഗുലേറ്ററി ബോർഡിന്റെ (PNGRB) നിർദ്ദേശം അനുസരിച്ചാണ് നടപടി. ഓയിൽ മാർക്കറ്റിം​ഗ് കമ്പനിയിൽ (OMC) നിന്നും സിറ്റി ​ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) കമ്പനിയിൽ നിന്നും അറിയിപ്പ് ലഭിക്കുന്നവർക്കാണ് അപേക്ഷ നിർബന്ധമാകുന്നത്.

അറിയിപ്പ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ പിഎൻജി കണക്ഷൻ എടുത്തിരിക്കണം. ഈ കാലയളവിനുള്ളിൽ യോ​ഗ്യരായ ഉപഭോക്താവ് അപേക്ഷിച്ചില്ലെങ്കിൽ സമയപരിധി അവസാനിച്ച ശേഷം അവരുടെ എൽപിജി കണക്ഷൻ നിർത്തലാക്കും.

വിതരണം തടസ്സപ്പെടില്ല

90 ദിവസത്തെ സമയപരിധിയിലും പുതിയ പിഎൻജി കണക്ഷൻ പ്രവർത്തനക്ഷമമാകുന്നത് വരെയും ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ എൽപിജി ലഭിക്കുന്നത് തുടരും.

വ്യാജപ്രചാരണങ്ങൾ അവ​​ഗണിക്കുക

കണക്ഷൻ സംബന്ധമായ തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചു. ഉപഭോക്താക്കൾ അവരുടെ കമ്പനികളിൽ നിന്നും ലഭിക്കുന്ന ഔദ്യോ​ഗിക അറിയിപ്പുകൾ മാത്രം പിന്തുടർന്ന് കൃത്യസമയത്ത് അപേക്ഷ നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.