നാഷണൽ ആയുഷ് മിഷനിൽ നിരവധി ഒഴിവുകൾ; അപേക്ഷ സർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12
National Ayush Mission Jobs: നാഷണൽ ആയുഷ് മിഷനിൽ ജോലി നോക്കുന്നുണ്ടോ? കേരളത്തിൽ നിരവധി ഒഴിവുകളുണ്ട്.
)
National Ayush Mission Vacancy: നാഷണൽ ആയുഷ് മിഷനിൽ നിരവധി ഒഴിവുകൾ. നിയമനം കരാർ അടിസ്ഥാനത്തിലാണ്. ഒഴിവുകൾ ഉള്ളത് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ ജില്ലകളിലേക്കാണ്.
ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ), ഹോമിയോപ്പതി ഫാർമസിസ്റ്റ്, റെമീഡിയൽ എഡ്യൂക്കേറ്റർ,ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ), ജനറൽ നഴ്സ്, എം.പി.ഡബ്ല്യു തുടങ്ങി വിവിധ തസ്തികകളിൽ ആണ് ഒഴിവുകളുള്ളത്. ഓരോ വിജ്ഞാപനവും നമുക്ക് വിശദമായി നോക്കാം...
തിരുവനന്തപുരം
തിരുവനന്തപുരം നാഷണൽ ആയുഷ് മിഷനിൽ ഫിസിയോതെറാപ്പിസ്‌റ്റ്, റെമീഡിയൽ എഡ്യൂക്കേറ്റർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ശമ്പളം ഫിസിയോതെറാപ്പിസ്‌റ്റിന് 21000 രൂപയും, റെമീഡിയൽ എഡ്യൂക്കേറ്റർക്ക് 19600 രൂപയുമാണ് പ്രതിമാസം ലഭിക്കുന്നത്. പ്രായപരിധി 40 ആണ്. അപേക്ഷകൾ ഒക്ടോബർ 14 ണ് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം.
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയുടെ ഇന്റർവ്യൂ ഒക്ടോബർ 23 നും റെമീഡിയൽ എഡ്യൂക്കേറ്റർ തസ്തികയുടെ ഇന്റവ്യൂ ഒക്ടോബർ 16 നും തിരുവനന്തപുരത്ത് വച്ചായിരിക്കും നടക്കുക.
കോട്ടയം ജില്ല
കോട്ടയം ജില്ലയിലെ നാഷണൽ ആയുഷ് മിഷനിൽ ഫിസിയോതെറാപ്പിസ്റ്റ്, ഹോമിയോപ്പതി ഫാർമസിസ്റ്റ്, പുരുഷ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് കരാർ അടിസ്ഥാനത്തിലാണ്.
പ്രതിമാസ വേതനം ഫിസിയോതെറാപ്പിസ്റ്റിന് 21000 രൂപയും മറ്റു തസ്തികയിലേക്ക് 1,700 രൂപയുമാണ് ലഭിക്കുക. പ്രായപരിധി 40 വയസാണ്.
യോഗ്യത പോസ്റ്റിന് അനുസരിച്ചായിരിക്കും. അതായത് ഫിസിയോതെറാപ്പി ബിരുദം/പിജി, ആയുർവേദ തെറാപ്പി കോഴ്സ്, പഞ്ചകർമ്മ ടെക്‌നീഷ്യൻ കോഴ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷ സമർപ്പിക്കേണ്ടത് ഒക്ടോബർ 12 ന് വൈകുന്നേരം 5 മണിക്ക് മുൻപാണ്. അപേക്ഷകൾ അയക്കേണ്ടത് DPMSU, നാഷണൽ ആയുഷ് മിഷൻ, ഗവണ്മെന്റ് ആയുർവേദ ആശുപത്രി, പാലസ് റോഡ്, വയസ്കര, കോട്ടയം-686001 എന്ന വിലാസത്തിലാണ്.
പത്തനംതിട്ട
ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ), ജനറൽ നഴ്സ്, എംപി ഡബ്ള്യു തസ്തികകളിലേക്കും കരാർ അടിസ്ഥാനത്തികൾ നിയമനം നടത്തുന്നുണ്ട്. യോഗ്യത ആയുർവേദ തെറാപ്പിസ്റ്റിന് ഒരു വർഷത്തെ അംഗീകൃത ആയുർവേദ തെറാപ്പി/പഞ്ചകർമ്മ കോഴ്സ് , അതുപോലെ ഗ്നം നഴ്സിന് BSc Nursing അല്ലെങ്കിൽ GNM കൂടാതെ കേരള നഴ്സിങ് കൗൺസിൽ രാജിസ്‌ട്രേഷൻ, എംപി ഡബ്ല്യു തസ്തികയ്ക്ക് പ്ലസ് ടുവും കമ്പ്യൂട്ടർ പരിജ്ഞാനവും ആണ്.
ശമ്പളം 13500 മുതൽ 17850 രൂപവരെയാണ്. പ്രായപരിധി 40 വയസാണ്. അപേക്ഷകൾ ഒക്ടോബർ 13 ന് വൈകുന്നേരം 5 മണിവരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
തൃശൂർ
തൃശൂർ നാഷണൽ ആയുഷ് മിഷനിൽ ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷൻ , സ്ത്രീ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാർ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തെയെങ്കിലും ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് അല്ലെങ്കിൽ ചെറുതുരുത്തി NARIP യിൽ നിന്നുള്ള ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് വേണം.
ശമ്പളം 14400 ആണ് പ്രതിമാസം ലഭിക്കുക. പ്രായപരിധി 50 വയസാണ്. അപേക്ഷ സമർപ്പിക്കേണ്ടത് ഒക്ടോബർ 12 ന് വൈകുന്നേരം 5 മണിക്ക് മുൻപാണ്. ഇന്റർവ്യൂ സ്ത്രീകളുടേത് ഒക്ടോബർ 15 നും പുരുഷൻമാരുടേത് ഒക്ടോബർ 17 നുമാണ് നടക്കുക. സമയം രാവിലെ 10:30 ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)