iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Ranabaali Release: 'ദിവസവും 10-15 തവണ ഐ ലവ് യൂ പറയും' തന്റെ മാറ്റത്തിന്റെ കാരണമായ രശ്മികയെക്കുറിച്ച് വിജയ് ദേവരകൊണ്ട

Entertainment

വിവാഹജീവിതത്തിലെ പ്രണയത്തെക്കുറിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും 'രണബാലി' പ്രചാരണവേളയില്‍ മനസ്സ് തുറന്നു.

വിവാഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് 'രണബാലി' (Ranabaali). ഒക്ടോബര്‍ 16-ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രചാരണത്തിലാണ് താരദമ്പതികള്‍. അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ പങ്കെടുത്ത ഇരുവരും വിവാഹ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞു.

വിവാഹത്തിന് ശേഷവും സ്നേഹം നിലനിര്‍ത്താന്‍ പങ്കാളികള്‍ എപ്പോഴും ചെറിയ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് രശ്മിക പറയുന്നു. 'ഗുഡ് മോർണിംഗ്' പറയുകയോ സുഖവിവരങ്ങൾ അന്വേഷിക്കുകയോ പോലുള്ള ചെറിയ പരിഗണനകൾ നൽകുന്നത് ഒരിക്കലും നിർത്തരുതെന്ന് രശ്മിക ഓർമ്മിപ്പിക്കുന്നു. അതെസമയം ബന്ധങ്ങളുടെ കാര്യത്തിൽ തന്നേക്കാൾ പക്വത രശ്മികയ്ക്കാണെന്ന് വിജയ് തുറന്നുപറയുന്നു.

ദിവസവും 10 മുതൽ 15 തവണ വരെ 'ഐ ലവ് യൂ' എന്ന് പറയാൻ രശ്മിക ഉറപ്പുവരുത്താറുണ്ടെന്നും ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കേണ്ടത് പ്രധാനമാണെന്ന് തനിക്ക് പഠിപ്പിച്ചു തന്നത് രശ്മികയാണെന്നും വിജയ് വെളിപ്പെടുത്തി. മാത്രമല്ല പ്രായവും പക്വതയും എത്തിയപ്പോഴാണ് പ്രണയത്തിന്റെ ആഴം തനിക്ക് മനസ്സിലായതെന്ന് വിജയ് പറയുന്നു. ആദ്യ കാഴ്ചയിലെ പ്രണയത്തിൽ തനിക്ക് വിശ്വാസമില്ലെന്നും നമ്മളുടെ പങ്കാളിയെ തിരിച്ചറിയാൻ സമയവും ഒരുമിച്ച് ഒരു യാത്രയും ആവശ്യമാണെന്നും താരം തുറന്നുപറഞ്ഞു.

വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം നടന്നത് 2026 ഫെബ്രുവരി 26-നാണ്. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച്, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തികച്ചും സ്വകാര്യമായ ചടങ്ങിലായാണ് ഇവർ വിവാഹിതരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.