Credit Card: 7 ദിവസത്തിനകം ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്തില്ലെങ്കിൽ നഷ്ടപരിഹാരം ഉറപ്പ്!
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നത് ബുദ്ധിമുട്ടാണോ? ആർബിഐ നിയമങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം…
)
ക്രെഡിറ്റ് കാർഡ് നോക്കുന്നുണ്ടോ? ഈ ചോദ്യം കേൾക്കാത്തവർ കുറവായിരിക്കും. ക്രെഡിറ്റ് കാർഡ് ഇനി വേണമെങ്കിൽ തന്നെ വളരെ പെട്ടെന്ന് തന്നെ ലഭിക്കുകയും ചെയ്യും. എന്നാൽ ഇനി നിങ്ങൾ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാൻ നോക്കുകയാണെങ്കിലോ അത് തികച്ചും വേറിട്ടൊരു അനുഭവമായിരിക്കും സമ്മാനിക്കുക.
പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്ന പ്രക്രിയ വൈകിപ്പിക്കും. മാത്രമല്ല കാർഡ് തുടർന്നും ഉപയോഗിക്കാൻ ബാങ്ക് ഉപഭോക്താവിനെ പ്രേരിപ്പിക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉപഭോക്താവിന്റെ അവകാശങ്ങൾ അറിയാൻ ആർബിഐ (RBI) നിയമങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
ആർബിഐ നിയമങ്ങളും ക്രെഡിറ്റ് കാർഡും
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാൻ ഉപഭോക്താവിന്റെ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ കാർഡ് കമ്പനിയും ബാങ്കും 7 പ്രവൃത്തിദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇതിൽ കാലതാമസം വന്നാൽ ദിവസേന 500 രൂപ വീതം ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം. മാത്രമല്ല കാർഡ് ക്ലോസ് ചെയ്ത വിവരം ബാങ്ക് എസ്എംഎസ് വഴിയോ രജിസ്റ്റേർഡ് ഇ-മെയിൽ വഴിയോ ഉപഭോക്താവിനെ അറിയിക്കുകയും വേണം.
നഷ്ടപരിഹാരം ലഭിക്കുമോ?
7 ദിവസത്തിനുള്ളിൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്തില്ലെങ്കിൽ 8-ാം ദിവസം മുതൽ ബാങ്ക് നിങ്ങള്‍ക്ക് 500 രൂപ നഷ്ടപരിഹാരമായി നൽകണം. അതേസമയം ഇഎംഐകൾ (EMI), അടയ്ക്കാനുള്ള ബില്ലുകൾ, ലേറ്റ് ചാർജുകൾ എന്നിവ ഉൾപ്പെടെ എന്തെങ്കിലും കുടിശ്ശിക ക്രെഡിറ്റ് കാർഡിലുണ്ടെങ്കിൽ നഷ്ടപരിഹാര നിയമം ബാധകമല്ല. കാർഡ് ക്ലോസ് ചെയ്യുന്നതിന് മുൻപ് തന്നെ കുടിശ്ശികയെല്ലാം അടച്ച് തീർക്കണം.
ഇനി 7 ദിവസത്തെ നിയമത്തിനുള്ളിൽ വരുന്ന അവസരങ്ങളിൽ, ബാങ്ക് 8-ാം ദിവസം പണം തന്നില്ലെങ്കിൽ ആർബിഐയുടെ ബാങ്കിംഗ് ഓംബുഡ്സ്മാൻ പോർട്ടൽ വഴി നിങ്ങൾക്ക് പരാതി നൽകാം. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം ആർബിഐ ബാങ്കിനെതിരെ നടപടിയെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)