iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
International

ഇസ്രയേൽ വിമാനം സൗദിയലിറക്കിയത് റാഞ്ചൽ അല്ല, കോക്ക്പിറ്റിലെ അടിപിടി! വിശദീകരണവുമായി അധികൃതർ

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് യാത്ര തിരിച്ച വിമാനം വടക്കൻ സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തയിൽ ഇസ്രയേൽ പ്രതികരിച്ചു. വിമാനം റാഞ്ചി സൗദിയിലേക്ക് കൊണ്ടുപോയതാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. പൈലറ്റുമാർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെയും തർക്കത്തെയും തുടർന്നാണ് വിമാനം അടിയന്തരമായി സൗദിയിൽ ലാൻഡ് ചെയ്തതെന്ന് ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് ബോയിങ് 737 മാക്സ് വിമാനം എമർജൻസി സിഗ്നൽ നൽകിയ ശേഷം സൗദി അറേബ്യയ്ക്ക് മുകളിൽ വെച്ച് തിരിച്ചുപറന്നതാണ് റാഞ്ചൽ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് വടക്കൻ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ ഫ്ലൈദുബായ് വിമാനത്തിന് അകമ്പടിയായി എത്തിയെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത‍ിരുന്നു. 27 കുട്ടികൾ ഉൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം റാഞ്ചിയതാണെന്ന വാദങ്ങൾ തള്ളി ഇസ്രയേൽ അധികൃതർ രംഗത്തെത്തുകയായിരുന്നു. പൈലറ്റും സഹപൈലറ്റും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസവും തർക്കവും അതിരുവിട്ടതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി സൗദിയിൽ ലാൻഡ് ചെയ്തതെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. കോക്ക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ കയ്യാങ്കളിയുണ്ടായതായാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.