iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Crime News: യുവതിയുടെ ഫോണിൽനിന്ന് സ്വകാര്യചിത്രങ്ങൾ പകർത്തി; ഇന്ത്യൻ യുവാവ് യു.എസിൽ പിടിയിൽ

International

യുവതിയുടെ ഫോണിൽ നിന്നാണ് പ്രതി അവരുടെ സ്വകാര്യ ചിത്രങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തിയത്.

വാഷിങ്ടൺ: യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ അവരുടെ ഫോണിൽനിന്ന് സ്വന്തം ഫോണിലേക്ക് പകർത്തിയെന്ന കേസിൽ ഇന്ത്യൻ യുവാവ് യു.എസിൽ കസ്റ്റഡിയിലായി. 29-കാരനായ രാഹുൽ ആനന്ദകൃഷ്ണനെയാണ് ടെക്‌സസിലെ ഫെഡറൽ ഇമിഗ്രേഷൻ വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്. കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ ഇയാൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ (ഐ.സി.ഇ.) കസ്റ്റഡിയിൽ തുടരും.

ഒരു വയർലെസ് കമ്പനിയിലെ ജീവനക്കാരനാണ് പ്രതി. ഇയാൾ തന്റെ ഫോണിൽ നിന്ന് സ്വകാര്യ ചിത്രങ്ങൾ മറ്റൊരു ഫോണിലേക്ക് പകർത്തി മാറ്റിയെന്ന യുവതിയുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ടെക്‌സസിലെ ഓസ്റ്റിനിലാണ് സംഭംവ. കഴിഞ്ഞ ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് ടോട്ടൽ വയർലെസ് സ്റ്റോറിലെ ജീവനക്കാരനായ രാഹുൽ അറസ്റ്റിലാകുന്നത്.

കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച്, യുവതിയുടെ ഫോണിലുണ്ടായിരുന്ന രണ്ട് സ്വകാര്യ ചിത്രങ്ങൾ പ്രതി എയർഡ്രോപ്പ് സംവിധാനം വഴി സ്വന്തം ഫോണിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ സ്‌നാപ്ചാറ്റ് അക്കൗണ്ടും ഇയാൾ പരിശോധിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ട്രാവിസ് കൗണ്ടി ജയിലിലെ രേഖകൾ പ്രകാരം ജൂൺ ഏഴിനാണ് പ്രതിയെ ആദ്യം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. രഹസ്യമായി ദൃശ്യങ്ങൾ പകർത്തൽ, കംപ്യൂട്ടർ സുരക്ഷാ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.