Malappuram News: കോളേജ് ഓണാഘോഷ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മലപ്പുറം സൈബർ പോലീസ് കേസെടുത്തു
)
മലപ്പുറം: കോളേജ് വിദ്യാർത്ഥിനികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു. മലപ്പുറം ജില്ലയിലെ വിവിധ കോളേജുകളിലെ പന്ത്രണ്ടോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങളാണ് വ്യാജ അക്കൗണ്ടുകൾ വഴി ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത്.
ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് പുറമെ, കോളേജ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ച ഫോട്ടോകളും ചോർത്തി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. ആസൂത്രിതമായ സംഘടിത അന്വേഷണത്തിലൂടെ മാത്രമേ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ, ദുരിതത്തിലായ വിദ്യാർത്ഥിനികൾക്ക് പൂർണ്ണ നിയമസഹായവുമായി എം.എസ്.എഫ് വനിതാ വിഭാഗമായ 'ഹരിത'യും രംഗത്തെത്തിയിട്ടുണ്ട്.
ഹരിത ഭാരവാഹികൾ നേരിട്ട് പരാതി നൽകുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി കൈമാറുമെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. മോർഫിങ്ങിനിരയായ കൂടുതൽ വിദ്യാർത്ഥിനികളും അതത് പൊലീസ് സ്റ്റേഷനുകളിൽ ഔദ്യോഗികമായി പരാതി നൽകുന്നുണ്ട്. വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)