iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

CJP Protest: ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സിജെപി സമരം; സമരത്തെ നേരിടാൻ നിയന്ത്രണങ്ങളുമായി പോലീസ്

National

സിജെപി പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വൻ പോലീസ് കാവൽ ഏർപ്പെടുത്തി.

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചു. സമരവേദിയുടെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇൻറർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.

ഇടതുപക്ഷ സംഘടനകൾ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രക്ഷോഭത്തെ ചെറുക്കാൻ ജന്തർമന്തറിലും പരിസര പ്രദേശങ്ങളിലും വൻ പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ ഡൽഹിയിലേക്കുള്ള മുപ്പതിലേറെ മെട്രോ സ്റ്റേഷനുകൾ രാത്രി മുതൽ ഭാഗികമായോ പൂർണമായോ അടച്ചിട്ടു.

അതിനുപുറമേ, ഡൽഹി വഴിയുള്ള ദീർഘദൂര, ലോക്കൽ ട്രെയിനുകൾക്ക് നാളെ പുലർച്ചെ നാല് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ നിയന്ത്രണം ഏർപ്പെടുത്തി. അതിർത്തികളിൽ കർശന പരിശോധന തുടരുന്നതിനൊപ്പം ആപ്പ് അധിഷ്ഠിതമല്ലാത്ത സ്വകാര്യ ടാക്സികൾക്കും പ്രവേശന വിലക്കുണ്ട്. സെൻട്രൽ ഡൽഹിയിലെ ഹോട്ടലുകളിൽ ബുക്കിംഗുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരത്തിലധികം വരുന്ന പ്രവർത്തകരെ പോലീസ് മുൻകരുതലായി തടങ്കലിലാക്കിയെന്ന് സിജെപി ആരോപിച്ചു. കൂടാതെ, സമരത്തിൽ പങ്കെടുക്കാനെത്തുന്ന അഭിജീത് ദീപ്കെ, അശുതോഷ് രംഗ, സൌരവ് ദാസ് എന്നിവരെ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.