iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
National

Modi-Putin Meeting: പ്രതിരോധ സഹകരണത്തില്‍ നിര്‍ണായക ചര്‍ച്ച, മോദി-പുടിന്‍ കൂടിക്കാഴ്ച നാളെ

ഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഡൽഹിയിൽ ഉഭയകക്ഷി ചർച്ചകൾക്ക് ഒരുങ്ങുന്നു. ചർച്ചയിലെ പ്രധാന അജണ്ട പ്രതിരോധ സഹകരണമാകും. സെപ്റ്റംബർ 11 ന് നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ ദീർഘകാലമായി തുടരുന്ന പ്രതിരോധ പങ്കാളിത്തം ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തും മാത്രമല്ല സംയുക്ത വികസനത്തിനും ഉൽപ്പാദനത്തിനും പ്രാധാന്യം നൽകും. കൂടാതെ ശേഷിക്കുന്ന എസ്-400 (S-400) വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിതരണം, റഷ്യയുടെ അഞ്ചാം തലമുറ സു-57 (Su-57) യുദ്ധവിമാനം, ബ്രഹ്മോസ് മിസൈൽ പദ്ധതിയുടെ അടുത്ത ഘട്ടം എന്നിവയെല്ലാം ഇരു രാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ്-400 (S-400) വിതരണം

പ്രതിരോധ കാര്യങ്ങളിൽ ഏറ്റവും വലിയ ചർച്ച നടക്കുക ഇന്ത്യയുടെ എസ് 400 വിതരണവുമായി ബന്ധപ്പെട്ടായിരിക്കും. അഞ്ച് എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കായി 2018 ൽ ഇന്ത്യ ഏകദേശം 5.43 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിനകം 4 യൂണിറ്റുകൾ കൈമാറിയിട്ടുണ്ട് അഞ്ചാമത്തെ സിസ്റ്റത്തിന്റെ കൈമാറ്റം റഷ്യ-യുക്രൈയിൻ യുദ്ധവുമായി ബന്ധപ്പെട്ടാണ് കാലതാമസം ഉണ്ടാകുന്നത്.

കരാറിൽ പറഞ്ഞ കാര്യങ്ങൾ നിറവേറ്റാൻ റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് മോസ്കോ സൂചിപ്പിച്ചിട്ടുണ്ട്. ദൂരങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെയും മിസൈലുകളുടെയും ഭീഷണി കണ്ടെത്താനും പ്രതിരോധിക്കാനും രൂപകൽപ്പന ചെയ്തതാണ് എസ്-400. എസ്-400 ഇന്ത്യൻ വ്യോമ പ്രതിരോധ ശൃംഖലയുടെ ഒരു പ്രധാന ഭാഗമാണ്.

സു-57 (Su-57) സാങ്കേതിക വിദ്യ

മോദി-പുടിൻ കൂടിക്കാഴ്ചയിലെ മറ്റൊരു പ്രധാന വിഷയം റഷ്യയുടെ അ‍ഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ സു-57 കുറിച്ചാകും. ഇന്ത്യയിലേക്ക് ഈ വിമാനത്തെ അവതരിപ്പിക്കാൻ മോസ്കോ ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഉൽപ്പാദന സാങ്കേതികവിദ്യ പങ്കുവെക്കാനുള്ള സാധ്യതയെക്കുറിച്ചാകും ചർച്ചകൾ നടക്കുക. ഇറക്കുമതിയെ ആശ്രയിക്കാതെ സ്വന്തം രാജ്യത്ത് ഇവ നിർമ്മിക്കാനാണ് ഇന്ത്യയ്ക്ക് താൽപ്പര്യം.

ബ്രഹ്മോസ് മിസൈൽ പദ്ധതി

ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ ശേഷി വർദ്ധിപ്പിക്കുന്നതും നവീകരിക്കുന്നതും ചർച്ചയിലുണ്ട്. തേജസ് അടക്കമുള്ള യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഭാരം കുറഞ്ഞ ബ്രഹ്മോസ്-എൻജി (BrahMos-NG) നിർമ്മിക്കാനുള്ള കാര്യങ്ങളും ചർച്ചചെയ്യും. മാത്രമല്ല ഉൽപ്പാദനം, വികസനം, കയറ്റുമതി തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാനും ലക്ഷ്യമുണ്ട്.

സംയുക്ത നിർമ്മാണത്തിലേക്ക്

ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കി രാജ്യത്ത് തന്നെ പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം സാങ്കേതികവിദ്യ പങ്കുവെക്കുക, സംയുക്ത ഗവേഷണം, സംയുക്ത നിർമ്മാണം, മൂന്നാം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി എന്നിവയാണ് റഷ്യ താൽപ്പര്യപ്പെടുന്നത്. ഇതിനുള്ള മികച്ചൊരു ഉദാഹരണമാണ് ഫിലിപ്പീൻസിലേക്ക് ഉൾപ്പെടെ കയറ്റുമതി ചെയ്യുന്ന ബ്രഹ്മോസ് മിസൈൽ. ഇന്ത്യയും റഷ്യയും സംയുക്തമായി ആരംഭിച്ചതാണ് ബ്രഹ്മോസ് മിസൈൽ പദ്ധതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.