iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Tanishq Jewellery Robbery: തനിഷ്‌ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് കേരളത്തിലോ? തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

National

Tanishq Jewellery Heist Updates: ജ്വല്ലറി ഷോറൂമിൽ പലതവണ സന്ദർശനം നടത്തിയ ശേഷമാണ് നിഷാന്ത് മോഷണം ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ട്.

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറി കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. നിഷാന്തിനായി അന്വേഷണ സംഘം കേരളത്തിലും ഹൈടെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.

തനിഷ്‌ക് ജ്വല്ലറിയിൽ ഇയാൾ കഴിഞ്ഞ 12 നാണ് മോഷണം നടത്തിയത് ശേഷം ഇയാൾ ട്രയിൻ മാർഗം കടന്നെന്നാണ് പോലീസ് നിഗമനം. ഇയാൾ മൂന്നാറിലും പരിസരത്തും വിദോദയാത്ര നടത്തിയതിന്റെ വീഡിയോകൾ അന്വേഷണ സംഘം നിഷാന്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഇയാളെ തിരയുന്നത്. ഇതിനിടയിൽ കേസിൽ നിഷാന്തിന്റെ സുഹൃത്തും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷി നാച്ചിയാറും നിഷാന്തിന്റെ പിതാവ് സുരേഷും അറസ്റ്റിലായിട്ടുണ്ട്. നിഷാന്തിന്റെ അച്ഛൻ സുരേഷ് ഓട്ടോ ഡ്രൈവറാണ്. നിഷാന്ത് മോഷണത്തിലേക്ക് കടന്നത് ആഡംബര ജീവിതം മോഹിച്ചാണ് എന്നാണ് റിപ്പോർട്ട്. കവർച്ച ആസൂത്രണം ചെയ്തത് മീനാക്ഷിയാണെന്നാണ് പോലീസ് കണ്ടെത്തിയത്‌.

കഴിഞ്ഞ ഒക്ടോബറിൽ തനിക്ക് ലഭിച്ച യൂട്യൂബ് വരുമാനം കൊണ്ട് വീട് പണിയുകയാണെന്ന് മീനാക്ഷി വെളിപ്പെടുത്തിയിരുന്നു. വീട് പണിയാനുള്ള പണം തികയാതെ വന്നതോടെയാണോ ഈ മോഷണ ശ്രമമെന്നും പോലീസിന് സംശയമുണ്ട്. മീനാക്ഷി അറസ്റ്റിലായതിന് പിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണവും കൂടിയിട്ടുണ്ട്. 12നു പുലർച്ചെ മധുര ബൈപാസിലുള്ള തനിഷ്കിന്റെ പുതിയ ഷോറൂമിൽ നിന്നാണ് കിലോക്കണക്കിന് സ്വർണവും വജ്രവും നിഷാന്ത് കവർന്നത്. കവർന്നത് എത്രത്തോളമാണെന്നു പോലിസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ദീപാവലിയുടെ കപാവലിയുടെ കച്ചവടം പ്രതീക്ഷിച്ചു പണി പൂർത്തിയാകുന്നതിനു മുൻപു തന്നെ ഷോറൂം തുറന്നതിനാൽ കെട്ടിടത്തിന്റെ പിന്നിലുണ്ടായിരുന്നു പലകത്തട്ട് പൊളിച്ചു മാറ്റിയില്ലായിരുന്നു. പ്രവർത്തിക്കാത്ത ലിഫ്റ്റിലൂടെ ഭിത്തി തകർത്താണ് നിഷാന്ത് ഷോറൂമിലേക്ക് പ്രവേശിച്ചതെന്നാണ് പോലീസ് പറയുന്നത്. മോഷണത്തിന് മുൻപും നിഷാന്ത് 2 തവണ ജ്വല്ലറിയിൽ എത്തിയിരുന്നുവെന്ന് സിസിടിവിയിലൂടെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം മോഷണത്തിന് ശേഷം നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.