iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Religion

Pitru Paksha 2026: പിതൃപക്ഷം സെപ്തംബർ 26 ആണോ 27 ആണോ? ശ്രാദ്ധ ചടങ്ങുകൾ നടത്തേണ്ട തിയതി സമയം എന്നിവ കൃത്യമായി അറിയാം

ഹൈന്ദവ വിശ്വാസത്തിൽ പിതൃപക്ഷം വളരെ പ്രധാന്യം അർഹിക്കുന്നു. ഈ സമയം പൂർവ്വികരെ ഓർക്കുകയും അവർക്കായി മരണാനന്തര കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നു. ഈ പുണ്യദിനങ്ങളിൽ മരണപ്പെട്ടുപോയ കുടുംബാംഗങ്ങൾക്കായി പ്രാർഥനകൾ അർപ്പിക്കുകയും ശ്രാദ്ധം അനുഷ്ഠിക്കുകയും ചെയ്യും.

പിതൃപക്ഷം 2026 തിയതി

2026ൽ സെപ്തംബർ 26ന് ആണ് പിതൃപക്ഷം ആരംഭിക്കുന്നത്. ഈ 16 ദിവസത്തെ കാലയളവിൽ മരണപ്പെട്ടുപോയ കുടുംബാംഗങ്ങൾക്കായി മരണാനന്തര ചടങ്ങുകൾ നടത്തുന്നു. ഇത് പൂർവ്വികരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാനും കുടുംബത്തിന് പൂർവ്വികരുടെ അനുഗ്രഹം ലഭിക്കാനും സഹായിക്കുമെന്നാണ് വിശ്വാസം.

ശ്രാദ്ധ ദിനം എങ്ങനെ കണക്കാക്കാം

ഇംഗ്ലീഷ് കലണ്ടർ അടിസ്ഥാനമാക്കിയല്ല, പൂർവികർ മരിച്ച തിഥി അഥവാ ചന്ദ്രദിനം അടിസ്ഥാനമാക്കിയാണ് ശ്രാദ്ധ തീയതി തീരുമാനിക്കുന്നത്. ഒരാൾ രണ്ടാമത്തെ തിഥിയിൽ മരണപ്പെട്ടാൽ പിതൃപക്ഷത്തിലെ രണ്ടാം തിഥിയിലാണ് അവരുടെ ശ്രാദ്ധം നടത്തേണ്ടത്. ആദ്യം ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച് മരണ തിഥി മനസ്സിലാക്കി പിതൃപക്ഷത്തിലെ അനുബന്ധ ദിവസവുമായി ഇത് പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിച്ച് ശ്രാദ്ധം ചെയ്യണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.