iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Senior Citizen Protection Bill: മുതിർന്ന പൗരന്മാർക്ക് സംരക്ഷണം ഒരുക്കി കേരളം; വയോജന ബില്ലിന് നിയമസഭയുടെ അംഗീകാരം

Kerala

വയോജന ബിൽ ഏകകണ്ഠമായി പാസാക്കി കേരള നിയമസഭ. 

തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിർണ്ണായക വയോജന ബില്ലിന് അം​ഗീകാരം നൽകി കേരള നിയമസഭ. നാല് മണിക്കൂറിലേറെ നീണ്ട സമഗ്രമായ ചർച്ചകൾക്കും നിർദ്ദേശിച്ച ഭേദഗതികൾക്കും ശേഷം സഭ ഏകകണ്ഠമായി ബില്ല് പാസാക്കുകയായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് വയോജന സംരക്ഷണത്തിനായി ഒരു സംസ്ഥാനം നിയമനിർമ്മാണം കൊണ്ടുവരുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിലേറും മുൻപ് നൽകിയ പ്രധാന വാ​ഗ്ദാനങ്ങളിലൊന്നാണ് ഇതിലൂടെ പൂർത്തിയായിരിക്കുന്നത്.

ചർച്ചയിൽ‌ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ അംഗങ്ങളും പങ്കാളികളായിരുന്നു. സഭയിൽ നിന്നുയർന്ന രണ്ടായിരത്തോളം നിർദ്ദേശങ്ങളും പ്രതിപക്ഷത്തിന്റെ ഭാ​ഗത്ത് നിന്ന് വന്ന നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയുടെ അംഗീകാരം ലഭിച്ചതോടെ ഈ ബില്ല് ഇനി രാഷ്ട്രപതിയുടെ അം​ഗീകരത്തിനായി അയയ്ക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്ല് ഔദ്യോഗിക നിയമമായി മാറും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.