iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

zee entertainment: സുപ്രധാന മാറ്റവുമായി സീ എന്റർടെയ്ൻമെന്റ്; സംഗീത ഷെട്ടി പുതിയ ചീഫ് കംപ്ലയൻസ് ഓഫീസറും കമ്പനി സെക്രട്ടറിയും

National

സുസ്ഥിര വളർച്ചയ്ക്കും ഓഹരി ഉടമകളുടെ വിശ്വാസത്തിനും ശക്തമായ ഭരണനിർവഹണവും സുതാര്യതയും അത്യന്താപേക്ഷിതമാണെന്ന് കമ്പനി സിഇഒ പുനിത് ഗോയങ്ക പറഞ്ഞു.

സുപ്രധാന മാറ്റവുമായി സീ എൻറർടെയ്ൻമെൻറ്സ്. പുതിയ ചീഫ് കംപ്ലയൻസ് ഓഫീസറും കമ്പനി സെക്രട്ടറിയുമായി സംഗീത ഷെട്ടിയെ നിയമിച്ചതായി സീ എൻറർടെയ്ൻമെൻറ് പ്രഖ്യാപിച്ചു. ആഷിഷ് അഗർവാൾ 2026 ഒക്ടോബർ 29ന് രാജിവച്ചതിനെ തുടർന്നാണ് പുതിയ നിയമനം. 2026 നവംബർ രണ്ട് മുതൽ സംഗീത ഷെട്ടിയുടെ നിയമനം പ്രാബല്യത്തിൽ വരും.

രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്ത്

കോർപ്പറേറ്റ് ഗവേണൻസും റെഗുലേറ്ററി കംപ്ലയൻസും കൈകാര്യം ചെയ്യുന്നതിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ് സംഗീത ഷെട്ടി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പുനിത് ഗോയങ്കയ്ക്കാണ് അവർ നേരിട്ട് റിപ്പോർട്ട് ചെയ്യുക. മുംബൈയിലെ കമ്പനി ആസ്ഥാനത്തായിരിക്കും അവർ പ്രവർത്തിക്കുന്നത്. നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയാണ് സംഗീത ഷെട്ടിയുടെ നിയമനം ശുപാർശ ചെയ്തത്. തുടർന്ന് ഒക്ടോബർ 30ന് ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സിൻറെ യോഗം ഇതിന് അംഗീകാരം നൽകുകയായിരുന്നു.

ഭരണ നിർവഹണത്തിലും കംപ്ലയൻസിലും പ്രത്യേക ശ്രദ്ധ

കമ്പനിയുടെ ഗവേണൻസ് ചട്ടക്കൂട് ശക്തിപ്പെടുത്തുക, റെഗുലേറ്ററി കംപ്ലയൻസുകൾ മെച്ചപ്പെടുത്തുക, ഓഹരി ഉടമകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയായിരിക്കും സംഗീത ഷെട്ടിയുടെ ചുമതലകൾ. കമ്പനിയുടെ ഭാവിയിലെ വളർച്ചാ പദ്ധതികൾക്ക് അനുസൃതമായാണ് പുതിയ മാറ്റങ്ങളെന്ന് കമ്പനി വ്യക്തമാക്കി. സുതാര്യത, ഉത്തരവാദിത്തം, ഫലപ്രദമായ റിസ്ക് മാനേജ്മെൻറ് എന്നിവ പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ഗവേണൻസ് മാനദണ്ഡങ്ങൾ സ്ഥാപിക്കുകയെന്നതാണ് ഇതിൻറെ ലക്ഷ്യം.

ഓഹരി ഉടമകളുടെ വിശ്വാസത്തിനും സുസ്ഥിര വളർച്ചയ്ക്കും ശക്തമായ ഭരണനിർവ്വഹണവും സുതാര്യതയും അത്യന്താപേക്ഷിതമാണെന്ന് കമ്പനി സിഇഒ പുനിത് ഗോയങ്ക പറഞ്ഞു. ലിസ്റ്റ് ചെയ്ത കമ്പനികളുടെ കംപ്ലയൻസ് നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സംഗീത ഷെട്ടിയുടെ വിപുലമായ അനുഭവം കമ്പനിയുടെ സംഘടനാപരമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണൽ പശ്ചാത്തലം

കമ്പനി സെക്രട്ടറിയായ സംഗീത ഷെട്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ (ACS 18865) അസോസിയേറ്റ് മെമ്പറാണ്. കമ്പനീസ് ആക്ട് 2013, SEBI (LODR), SAST, PIT, ICDR, ഇൻസൈഡർ ട്രേഡിങ് ഗവേണൻസ് തുടങ്ങിയ മേഖലകളിൽ അവർ പ്രാവീണ്യം നേടിയിട്ടുണ്ട്. എൻറർപ്രൈസ് കംപ്ലയൻസ് ഫ്രെയിംവർക്കുകൾ നിർമിക്കുന്നതിലും തെറ്റുകൾ കൂടാതെ ഫയലിംഗ് നടത്തുന്നതിലും മികച്ച ട്രാക്ക് റെക്കോർഡും അവർക്കുണ്ട്. തൻറെ കരിയറിൽ പല പ്രമുഖ സ്ഥാപനങ്ങളിലും സംഗീത ഷെട്ടി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിൽ ഉൾപ്പെടുന്ന പ്രാധന കമ്പനികൾ എബട്ട് ഇന്ത്യ ലിമിറ്റഡ്, ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്, ആദിത്യ ബിർള മണി, എഡൽവെയ്സ് ഗ്രൂപ്പ്, എംഎസ്ഇഐ, ഏഞ്ചൽ വൺ എന്നിവയാണ്.

ആഷിഷ് അഗർവാളിൻറെ രാജി

ഏഴ് വർഷത്തിലേറെ സീ എൻറർടെയ്ൻമെൻറിൽ കമ്പനി സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ആഷിഷ് അഗർവാൾ, വ്യക്തിപരമായ കാരണങ്ങളാൽ തൻറെ പദവിയിൽ നിന്ന് രാജിവച്ചു. കമ്പനിയുടെ സെക്രട്ടേറിയൽ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിൻറെ കാലയളവിൽ നൽകിയ സംഭാവനകളെ കമ്പനി അഭിനന്ദിച്ചു. നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ശരിയായ ദിശയിൽ മുന്നോട്ട് പോകുകയുമാണ് കമ്പനിയുടെ ലക്ഷ്യം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.