Kochi Water Metro: കൊച്ചി വാട്ടർമെട്രോ യാത്രക്കാരുടെ എണ്ണം 77 ലക്ഷം കടന്നു; പുതിയ ബോട്ടുകളും ടെർമിനലുകളും വരുന്നു
സർവീസ് ആരംഭിച്ച് മൂന്നര വർഷത്തിനിടയിൽ 77 ലക്ഷത്തിലധികം യാത്രക്കാരെയും മികച്ച വരുമാനവും നേടി കൊച്ചി വാട്ടർമെട്രോ.
)
കൊച്ചി: സർവീസ് ആരംഭിച്ച് മൂന്നര വർഷത്തിനിടെ കൊച്ചി വാട്ടർമെട്രോയിൽ യാത്രചെയ്തത് 77 ലക്ഷത്തിലധികം പേരാണ്. ഒക്ടോബർ 2 വരെയുള്ള കണക്കുപ്രകാരം വാട്ടർമെട്രോയിൽ യാത്ര ചെയ്തത് 77,70,326 യാത്രക്കാരാണ്. 2023 ഏപ്രിൽ 26-നാണ് വാട്ടർമെട്രോ സർവീസ് ആരംഭിച്ചത്.
2023-2024 സമയത്ത് 18,44,375 യാത്രക്കാരാണ് വാട്ടർമെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത്. 2024-2025 കാലഘട്ടത്തിൽ 21,08,148 ആളുകൾ യാത്രചെയ്തപ്പോൾ 2025-2026 സമയത്ത് 24,64,559 ആളുകളും യാത്രചെയ്തു. 2026-2027 കാലഘട്ടത്തിൽ ഒക്ടോബർ 2 വരെയുള്ള സമയത്ത് 13,53,244 പേർ വാട്ടർമെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത്. ടിക്കറ്റ് വരുമാന നിരക്ക് പരിശോധിക്കുകയാണെങ്കിൽ 2023-2024 വർഷത്തിൽ 4,13,20,240 രൂപയും, 2024-2025-ൽ 8,13,54,933 രൂപയും, 2025-2026-ൽ 10,89,86,929 രൂപയും വാട്ടർമെട്രോ സ്വന്തമാക്കി.
യാത്രാനിരക്കിനൊപ്പം തന്നെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കാക്കനാട് ടെർമിനലിൽ നിന്ന് പരസ്യ വരുമാനം ആരംഭിച്ചിട്ടുണ്ട്. മറ്റ് ടെർമിനലുകളിലേക്കും ഇത് വ്യാപിപ്പിക്കും. മറ്റ് ടെർമിനലുകളുടെയും അവയിലേക്കുള്ള അപ്രോച്ച് റോഡുകളുടെയും നിർമാണം വേഗത്തിൽ നടന്നു വരുകയാണ്. ഒക്ടോബറോടെ കൂടുതൽ ടെർമിനൽ ജോലികൾ പൂർത്തിയാകും.
ഓർഡർ ചെയ്ത ആകെ 23 ബോട്ടുകളിൽ 20 എണ്ണവും ഇതിനകം ലഭിച്ചുകഴിഞ്ഞു. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളുന്നതിനായി 100 പേർക്ക് സഞ്ചരിക്കാവുന്ന 15 പുതിയ ബോട്ടുകൾക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആകെ 16 ഫ്ലോട്ടിങ് ജെട്ടികളിൽ രണ്ടെണ്ണം ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ബാക്കിയുള്ളവ 2026 ഡിസംബറോടെ പൂർത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
)
)
)
)
)
)
)
)